ഉച്ചനേരത്തെ ഭക്ഷണത്തിനൊപ്പം സാധാരണയായി എല്ലാരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് ചമ്മന്തി. പലതരം ചമ്മന്തികൾ പരീക്ഷിക്കാറുണ്ട്. എന്നാൽ വഴുതനങ്ങ കൊണ്ട് ഒരു ചമ്മന്തി ഉണ്ടാക്കി നോക്കാം. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
വഴുതനങ്ങ ചെറുത് - 1
ചെറിയ ഉള്ളി - 6 -7 എണ്ണം
തക്കാളി വലുത് - 1
വറ്റൽമുളക് - 3 എണ്ണം
കടുക് - 1/2 ടീസ്പൂൺ
എണ്ണ - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ ചെറു തീയിൽ വച്ച് നന്നായി ചുട്ടെടുക്കുക. ശേഷം ചൂടാറുമ്പോൾ തൊലി നീക്കം ചെയ്ത് ഉള്ളിലെ മാംസളമായ ഭാഗം കഷ്ണങ്ങളാക്കി മാറ്റിവയ്ക്കുക. പിന്നാലെ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. അതിലേക്ക് കടുക് മൂപ്പിക്കുക. ഇതിലേക്ക് വറ്റൽമുളക് ചേർത്ത് മൂപ്പിച്ചെടുത്ത ശേഷം ചെറിയ ഉള്ളിയും തക്കാളിയും ചേർത്ത് വഴറ്റുക. നന്നായി ഇവ വഴന്നു വന്നതിന് ശേഷം വഴുതനങ്ങയും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് കൊണ്ട് കുറച്ച് നേരം വഴറ്റുക. ശേഷം അല്പം ഉപ്പും കൂടി ചേർത്ത് നന്നായി മിക്സിയിൽ നന്നായി അരച്ചെടുക്കാം.