ഏവരുടെയും പ്രിയ ഭക്ഷണങ്ങൾ ഒന്നാണ് കട്‌ലറ്റ്. വെജ് ആയും നോൺ വെജ് ആയും കട്‌ലറ്റ് തയ്യാറാക്കാം. എങ്ങനെയാണ് രുചികരമായ ചീര കട്‌ലറ്റ് തയ്യാറാക്കാവുന്നത് എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചീര (ചുവപ്പ്,പച്ച) - 2 കപ്പ്
ഉരുളകിഴങ്ങ് -1 വലുത്
സവാള -1
ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1/2 റ്റീസ്പൂണ്‍
കുരുമുളക്പൊടി -1 റ്റീസ്പൂണ്‍
പച്ചമുളക് -2
സ്വീറ്റ് കോണ്‍ - 1 പിടി( നിര്‍ബന്ധമില്ല)
ഗരം മസാല -1/4 റ്റീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിനു
മഞള്‍പൊടി-2 നുള്ള്
കോണ്‍ഫ്ലോര്‍ - 1/2 റ്റീകപ്പ്
ബ്രെഡ് പൊടി/ റസ്ക് പൊടി -1 കപ്പ്
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വേവിച്ച ശേഷം ഉടച്ചെടുക്കുക. ശേഷം ഒരു പാനിൽ അവശയത്തിന് എണ്ണ ഒഴിച്ച ശേഷം അതിലേക്ക് അറിഞ്ഞ് വച്ചിരിക്കുന്ന സവാള,പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റിക്കൊടുക്കുക. ഇവ നന്നായി വഴന്ന വന്നതിന് ശേഷം ചെറുതായി അറിഞ്ഞ് വച്ചിരിക്കുന്ന ചീരയില സ്വീറ്റ് കോണ്‍ ഇവ ചേര്‍ത്ത് വഴറ്റുക. പിന്നാലെ മഞള്‍പൊടി, കുരുമുളക് പൊടി ഇവ ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേര്‍ത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേര്‍ത്ത് ഇളക്കുക. അതിന് പിന്നാലെ . 3 മിനുറ്റ് ശെഷം തീ ഓഫ് ചെയ്യുക.
ദോശ മാവിന്റെ അയവില്‍ കോണ്‍ഫ്ലോര്‍ കുറച്ച് വെള്ളം ചേര്‍ത്ത് വക്കുക. ര കൂട്ട് കുറെശെ എടുത്ത് കട്ലറ്റിന്റെ ഷേപ്പില്‍ ആക്കി ആദ്യം കോണ്‍ഫ്ലൊറില്‍ മുക്കി എടുത്ത ശേഷം റസ്ക്പൊടിയില്‍ പൊതിഞ് എടുക്കുക. അതിന് പിന്നാലെ ദോശ കല്ലില്‍ കുറച്ച് എണ്ണ തടവി കട്ലറ്റുകള്‍ വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരീച്ച് എടുക്കാവുന്നതാണ്.