മിക്ച്ചര്‍ കഴിക്കാന്‍ ഇഷ്ടപെടാത്ത ആരും ഇല്ല. വീട്ടില്‍ ഉണ്ടാക്കാന്‍ എളുപ്പവഴി തേടുന്നവര്‍ക്ക് ഇതാ ഒരു വഴി. രുചികരമായ മിക്ച്ചര്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.
ചേരുവകള്‍
കടലമാവ് - 2 കപ്പ്
അരിപ്പൊടി -1/2 കപ്പ്
കായപ്പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4ടീസ്പൂണ്‍
പൊട്ടുകടല -രണ്ടു പിടി
കപ്പലണ്ടി - രണ്ടു പിടി
അവല്‍ -ഒരുപിടി
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -വറുക്കാന്‍
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലമാവ് + അരിപ്പൊടി + മഞ്ഞള്‍ പൊടി + മുളകുപൊടി + കായ പൊടി + ഉപ്പ് എന്നിവ ഒന്നിച്ചാക്കി ഇളക്കി ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് ഇടിയപ്പ പാകത്തിന് കുഴക്കുക.ഈ മാവില്‍ നിന്ന് ചെറിയ ഒരു ഉരുള എടുത്ത് ദോശമാവ് അയവില്‍ കലക്കി ( തീരെ ലൂസ് ആകരുത് )
വയ്ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടായാല്‍ അയവില്‍ കലക്കിയ മാവ് കണ്ണാപ്പയില്‍ കൂടി എണ്ണയിലാട്ട് വീഴ്ത്തി മൂത്തു വരുമ്പോള്‍ കോരി എടുക്കുക..... ഇത് എരിവുള്ള ബൂന്ദി റെഡിയായി '
ഇനി കട്ടിയില്‍ കുഴച്ച മാവ് ഇടിയപ്പ അച്ചിലിട്ട് എണ്ണയിലോട്ട് കുറേശ്ശേ പിഴിഞ്ഞ് അത് മൂക്കുമ്പോള്‍ കോരിയെടുക്കുക.
ഇനി കപ്പലണ്ടി, പൊട്ടുകടല, അവല്‍, കറിവേപ്പില ഇവ ഓരോന്നായി പ്രത്യേകം വറുത്തെടുക്കുക.
ഒരു വലിയ പാത്രം എടുത്ത് ഇവയെല്ലാം ഒന്നിച്ചാക്കി അതിലേക്ക് 1 / 2 ടീസ്പൂണ്‍ മുളകുപൊടി + 1/4 ടീസ്പൂണ്‍ ഉപ്പ് + രണ്ടു നുള്ള് കായം ഇവ ഒന്നിച്ചാക്കി മിക്‌സ് ചെയ്ത് ചേര്‍ക്കുക. എന്നിട്ട് കുലുക്കി യോജിപ്പിക്കുക. ഇത് എല്ലാ ഭാഗത്തും ആവുന്ന വിധം കുലുക്കുക. മിക്ച്ചര്‍ റെഡി