മലയാളികളുടെ തീന്‍മേശയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വിഭവമാണ് മത്തി.അല്ലെങ്കില്‍ ചാള എന്ന് പറയും. മത്തി മുളകിട്ടതും, കപ്പയും കഴിക്കാത്ത മലയാളികളുണ്ടാവില്ല. രുചിയിലുപരി മത്തി ഒരുപാട് ഗുണങ്ങളുള്ള ഒരുമീന്‍ ആണ്. അത്തരത്തില്‍ ഒരുപാട് ഗുണങ്ങളുള്ള മത്തികൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം
ചേരുവകള്‍
കഴുകി നീളത്തില്‍ വരഞ്ഞുവച്ച മത്തി 10 എണ്ണം
വെളിച്ചെണ്ണ 20 മി.ലി
വറ്റല്‍ മുളക് 8 എണ്ണം
കൊച്ചുള്ളി 10 എണ്ണം
ഇഞ്ചി 2 കഷണം
നാരങ്ങ 1/2 മുറി
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം:-
കഴുകിയ വൃത്തിയാക്കിയ മത്തി ഒരു പാത്രത്തില്‍ 1/2 മുറി നാരങ്ങനീരു പുരട്ടി മാറ്റിവെക്കുക. ശേഷം വറ്റല്‍മുളകും
, ഇഞ്ചിയും, കൊച്ചുള്ളിയും ചതച്ച്, കറിവേപ്പിലയും, ആവശ്യത്തിനു ഉപ്പു ചേര്‍ത്തു നന്നായി കൈകൊണ്ടു ഇളക്കുക. മണ്‍ചട്ടിയില്‍ ഒരു കതിര്‍പ്പ് കരിവേപ്പില വച്ച ശേഷം മത്തി 5 എണ്ണം അടുക്കുക, ഇതിനു മുകളില്‍ ചതച്ചു വച്ച്, ഇഞ്ചി മുളക്, ഉള്ളി കൂട്ട് നിരത്തുക, മുളില്‍ അടുത്ത 5 മത്തി നിരത്തി വീണ്ടും ചതച്ചു വച്ച ചേരുവനിരത്തുക. കൂടെ കുടമ്പുളി കീറിയിട്ട്, അല്പം പുളിവെള്ളവും തളിച്ച്, എടുത്തുവച്ചിരിക്കുന്ന വെളിച്ചെണ്ണയും ചുറ്റും ഒഴിച്ച്, ആവശ്യമെങ്കില്‍ മാത്രം അല്പം കൂടി വെള്ളം തളിച്ച് ചട്ടി അടച്ച് വേകാന്‍ വെക്കുക. ചെറുതീയുടെ ആവശ്യം മാത്രം. ഇടക്ക് വെന്തോ എന്നു നോക്കി, തീകെടുത്തി, ആവശ്യമെങ്കില്‍ അല്പം കൂടി പച്ചവെളിച്ചെണ്ണ ചുറ്റും ഒഴിക്കുക. സ്വാദിഷ്ടമായ മത്തി മുളകിട്ടത് തയ്യാറായി കഴിഞ്ഞു.