Latest News

കിളിക്കൂട് തയ്യാറാക്കുന്ന വിധം

Malayalilife
കിളിക്കൂട് തയ്യാറാക്കുന്ന വിധം


പ്രത്യേകിച്ച് ബേക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് 'കിളിക്കൂട് ' സേമിയ, വേവിച്ച ഉരുളക്കിഴങ്ങ്,പനീര്‍ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍. പനീറിനു പകരം മുട്ട, ഇറച്ചി തുടങ്ങിയ ഇനങ്ങളും കിളിക്കൂട് നിറയ്ക്കാന്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 

ചേരുവകള്‍ :
വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് - 2 എണ്ണം 
ഗ്രീന്‍ പീസ് - 100 ഗ്രാം 
പച്ചമുളക് - 1 ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി - 1/2 ടീസ്പൂണ്‍ 
മുളക് പൊടി - 1/2 ടീ സ്പൂണ്‍ 
ഗരം മസാല - 1/4 ടീ സ്പൂണ്‍ 
ഉപ്പ് - 1 ടീ സ്പൂണ്‍ 
പനീര്‍ - 250ഗ്രാം 
മല്ലിയില - 1/2 കപ്പ് 
മൈദ - 2 ടീസ്പൂണ്‍ 
സേമിയ ആവശ്യത്തിന് 

പാചക രീതി :
2 ഉരുളക്കിഴങ്ങ് വേവിച്ച് ഉടയ്ക്കുക. അതിലേക്ക് ഗ്രീന്‍പീസ്, ഇഞ്ചി, പച്ചമുളക്, മുളക് പൊടി, ഗരം മസാല, ഉപ്പ്, പനീറും കൂടി യോജിപ്പിക്കുക. 2 മിനിട്ട് നന്നായി കുഴക്കുക.അതിലേക്ക് മല്ലിയില ഇട്ട് വീണ്ടും കുഴക്കുക. 

പനീര്‍ മുട്ടകള്‍ ഉണ്ടാക്കാന്‍ :

1.പനീര്‍ നന്നായി കുഴയ്ക്കുക. ചെറിയ ഉരുളകള്‍ ആക്കി   എണ്ണയില്‍ 10 സെക്കന്റ് വറത്തു കോരുക. 
2.ഒരു ചെറിയ പാത്രത്തില്‍ മൈദയില്‍ രണ്ടു സ്പൂണ്‍ വെള്ളം ഒഴിച്ച് ഇളക്കി വെക്കുക. 
3.മറ്റൊരു പാത്രത്തില്‍ സേമിയ എടുത്തു വെക്കുക. കുഴച്ചു വെച്ച ഉരുളക്കിഴങ്ങ്, ചെറിയ ഉരുളകളെടുത്തു കപ്പ് രൂപത്തില്‍ ആക്കി എടുക്കുക.
3.ഈ ഉരുളക്കിഴങ്ങ് കപ്പുകള്‍ ആദ്യം മൈദ ലായനിയില്‍ മുക്കി എടുക്കുക. പിന്നീട് സേമിയല്‍ പൊതിയുക. 
4.ഒരു മണിക്കൂര്‍ അത് ഫ്രിഡ്ജില്‍ സെറ്റ് ആവാന്‍ വയ്ക്കുക.  ഒരു ഫ്രയിങ് പാനില്‍ എണ്ണ നന്നായി ചൂടാക്കുക.അതിലേക്ക് പൊട്ടറ്റോ കപ്പുകള്‍ ഇട്ട് സ്വര്‍ണ നിറമാകുന്നതുവരെ വറുക്കുക.

Read more topics: # kilikoodu,# prepartion method
how to make kilikoodu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES