Latest News

കര്‍ക്കിടക്കഞ്ഞി തയാറാക്കുന്ന വിധം

Malayalilife
കര്‍ക്കിടക്കഞ്ഞി തയാറാക്കുന്ന വിധം

ര്‍ക്കടക മാസത്തില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയം കര്‍ക്കടകക്കഞ്ഞിയാണ്.  കര്‍ക്കിടക മാസത്തില്‍ പഴയ തലമുറക്കാര്‍ ശീലിച്ചു വന്നിരുന്ന ആഹാരരീതിയാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടക കഞ്ഞി. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കടകക്കഞ്ഞി.രോഗപ്രതിരോധ ശേഷി കൂട്ടാന്‍ കര്‍ക്കടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി. കര്‍ക്കടകക്കഞ്ഞിയുടെ ?ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ. കര്‍ക്കടകമാസത്തില്‍ ഭക്ഷണം വലിച്ചുവാരി കഴിക്കാതെ നോക്കണം. ദഹിക്കാന്‍ എളുപ്പം ഔഷധക്കഞ്ഞിയാണ്. 

പൊടിയരി, നവരയരി എന്നിവയെല്ലാം കര്‍ക്കടകക്കഞ്ഞി ഉണ്ടാക്കുന്നതിന് ഉപയോഗിക്കും. എന്നിരുന്നാലും, തവിട് കളയാതെയുള്ള അരി ഉപയോഗിക്കുന്നത് ശരീരത്തിനു ബലം കൂട്ടാന്‍ സഹായിക്കും. വാതം ഇല്ലാതാക്കാന്‍ പൊടിമരുന്നുകളായ ചുക്ക്, കുരുമുളക്, തിപലി, ജീരകം, അയമോദകം, ഉലുവ എന്നിവ ചേര്‍ക്കുന്നത് അത്യുത്തമമാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. 

കര്‍ക്കടകക്കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു. രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നതാണ് നല്ലത്. ഔഷധക്കഞ്ഞി കുടിക്കുന്നവര്‍ മത്സ്യമാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. 

വേണ്ട ചേരുവകള്‍:

ഞവരയരി                                                                             100ഗ്രാം
ചുക്ക്, കുരുമുളക്, തിപ്പല്ലി, കുറുംതോട്ടി, 
ജീരകം, അതിമധുരം, ഓമം   ഉണക്കിപ്പൊടിച്ചത്        5 ഗ്രാം വീതം
ചുവന്നുള്ളി                                                                          5 അല്ലി
തേങ്ങാപ്പാല്‍                                                                         1/2 കപ്പ്
ഉപ്പ്                                                                                          ആവശ്യത്തിന്
ഉഴിഞ്ഞയും,കടലാടി                                                           1/2 കപ്പ്

തയ്യാറാക്കുന്ന വിധം:

100 ഗ്രാം ഞവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വയ്ക്കുക.അതില്‍ മുകളില്‍ പറഞ്ഞ പൊടിമരുന്നുകള്‍  ഒരു കിഴിപോലെ കെട്ടി അരിയില്‍ ഇട്ടു വേവിക്കണം(കിഴി അല്‍പ്പം ലൂസാക്കി കെട്ടണം ). ഒന്ന് തിളക്കുമ്പോള്‍ അതില്‍ ചുവന്നുള്ളിയും 25 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം തേങ്ങാപാലും, ഉഴിഞ്ഞയും, കടലാടിയും നന്നായി അരച്ചുചേര്‍ത്ത് ഇളക്കി മൂടിവയ്ക്കുക. പിന്നീടു ചെറു ചൂടോടെ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിക്കുന്നതിന് മുമ്പ് കിഴിനന്നായി പിഴിഞ്ഞുമാറ്റാന്‍ മറക്കരുത്.

Read more topics: # karkkadaka kanji
how to make karkidaka kanji

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES