1. തൊലി ചെത്തിക്കളഞ്ഞു കഷണങ്ങള്‍ ആക്കിയ കാച്ചില്‍ നല്ലവണ്ണം വേവിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, രണ്ടുമൂന്നു ചെറിയ ഉള്ളി, അല്‍പ്പം മുളകുപൊടി, നുറുക്കിയ കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ കൂട്ടിയിളക്കി, അല്‍പ്പം കടലമാവ് വിതറി നല്ലവണ്ണം ഇളക്കി ഉടച്ചുവയ്ക്കുക.
ഈ ചേരുവ ചെറിയ ഉരുളകളാക്കി കയ്യില്‍വച്ച് വടയുടെ രൂപത്തില്‍ പരത്തി തയാറാക്കി വയ്ക്കുക.
2. മറ്റൊരു പാത്രത്തില്‍ കുറച്ചു കടലമാവ് പാകത്തിന് ഉപ്പു ചേര്‍ത്ത് അല്‍പ്പം അയഞ്ഞ കണക്കില്‍ കുഴച്ചുവയ്ക്കുക.
3. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായാല്‍ തയാറാക്കിവച്ച ഒന്നാമത്തെ ചേരുവ, കടലമാവില്‍ മുക്കിയെടുത്ത് വെളിച്ചെണ്ണയില്‍ ഇട്ടു പാകത്തിന് തയാറാക്കിയാല്‍ സ്വാദിഷ്ടമായ കാച്ചില്‍ വട കഴിക്കാം.
ഉപദംശം വേണ്ടവര്‍ക്ക്ഏതെങ്കിലും സോസ് ഉപയോഗിക്കാം.