ചേരുവകള്‍
ചിക്കന്‍ വേവിച്ചത് - 1 കപ്പ്
മയോന്നൈസ് - 2 ടീസ്പൂണ്‍
കുരുമുളക്- 1 സ്പൂണ്‍
ബ്രെഡ്- 2 എണ്ണം
ക്യാപ്‌സിക്കം- 1 എണ്ണം
ലെറ്റൂസ്- 1 ബൗള്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ വേവിച്ച ചിക്കന്‍ കഷ്ണങ്ങള്‍ പൊടിച്ചെടുക്കുക. അതിലേക്ക് മയോണൈസും കുരുമുളകും ചേര്‍ക്കുക. ശേഷം നന്നായിട്ട് മിക്‌സ് ചെയ്‌തെടുക്കുക. ശേഷം ഈ മിശ്രിതം ഒരു ബ്രെഡിന് മുകളില്‍ വയ്ക്കുക. ശേഷം പൊടിയായി അരിഞ്ഞ് വച്ചിരിക്കുന്ന ക്യാപ്‌സിക്കം അതിന് മുകളില്‍ വച്ച് കൊടുക്കുക. ശേഷം ലെറ്റൂസും വയ്ക്കുക. ശേഷം അതിന് മുകളില്‍ ബ്രെഡ് വയ്ക്കുക. ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കുക.