കുട്ടികൾക്ക് ഏറെ ഇഷ്‌ടമുള്ള വിഭവമാണ് സാന്‍ഡ്‌വിച്ച്. പലതരത്തിലുള്ള സാൻവിച്ചുകൾ ഇന്ന് സുലഭമാണ്. അത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ബ്രഡ് സാന്‍ഡ്‌വിച്ച് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
റൊട്ടി - 4 കഷണം
വെണ്ണ - 1 ടീസ്പൂണ്‍
പഞ്ചസാര - 3 ടീസ്പൂണ്‍
കാരറ്റ് - 1
പാല്‍പ്പൊടി - 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യമേ തന്നെ ബ്രഡിന്റെ നാലു വശവും വൃത്തിയായി മുറിച്ച് നീക്കണം.അതിന് ശേഷം കാരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്‌ത് വയ്ക്കുക. പിന്നാലെ ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി കാരറ്റ്, പഞ്ചസാര, പാല്‍പ്പൊടി, വെണ്ണ എന്നിവ യോജിപ്പിച്ചെടുക്കണം എന്നിട്ട് കുഴമ്പുപരുവമാകുന്ന സമയത്ത് വാങ്ങി വയ്ക്കുക ശേഷം റൊട്ടി കഷണങ്ങില്‍ പുരട്ടി സ്ലൈസുകള്‍ തമ്മില്‍ ചേർത്തുവയ്ക്കേണ്ടതാണ്. അതിന് പിന്നാലെ കോണോടു കോണ്‍ മുറിച്ച് ഉപയോഗിക്കാവുന്നതാണ്.