Latest News

സ്വാദിഷ്‌ടമായ പൊട്ടറ്റോ ബോണ്ട തയ്യാറാക്കാം

Malayalilife
സ്വാദിഷ്‌ടമായ പൊട്ടറ്റോ ബോണ്ട തയ്യാറാക്കാം

രുളക്കിഴങ്ങ്  പ്രിയമല്ലാത്തവർ വിരളമാണ്. വൈകുന്നേരത്തെ ചായക്കൊപ്പം ഉരുളകിഴങ്ങ് കൊണ്ട് ഒരു ബോണ്ട  തയ്യാറാക്കാം. തയ്യാറാക്കേണ്ട വിധം എങ്ങനെ എന്ന് നോക്കാം...

അവശ്യസാധനങ്ങൾ 

വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- ഒന്ന്

കുതിര്‍ത്ത അവില്‍- രണ്ട് ടേബിള്‍ സ്പൂണ്‍ 

പച്ചമുളക് നുറുക്കിയത്- ഒന്ന് 

മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ 

മുളക്‌പൊടി- കാല്‍ ടീസ്പൂണ്‍

 ഗരംമസാല- കാല്‍ ടീസ്പൂണ്‍ 

മാഗി മസാല (ആവശ്യമെങ്കില്‍) - അര ടീസ്പൂണ്‍ 

ജീരകപ്പൊടി- അര ടീസ്പൂണ്‍

 മല്ലിയില- ഒരു ടേബിള്‍ സ്പൂണ്‍ 

.ഉപ്പ് - പാകത്തിന്


തയ്യാറാക്കേണ്ട വിധം 

 ഉരുളക്കിഴങ്ങ്  വേവിച്ച ശേഷം നന്നായി ഉടച്ച് ഒരു ബൗളില്‍ വയ്ക്കുക. അതിലേക്ക് കുതിര്‍ത്ത അവില്‍, പച്ചമുളക് , മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ഗരംമസാല, മാഗി മസാല, ജീരകപ്പൊടി, മല്ലിയില നുറുക്കിയത്, പാക്തിന് ഉപ്പ് എന്നിവ നന്നായി ചേർത്ത് യോജിപ്പിച്ച് എടുക്കുക.  ശേഷം ഇവ നാരങ്ങയുടെ വലിപ്പമുള്ള ചെറിയ ഉരുളകളാക്കി മാറ്റം.  ഒരു നോണ്‍ സ്റ്റിക്ക് പാൻ ചൂടാക്കിയ ശേഷം  ഒരു തുള്ളി നെയ്യൊഴിച്ച് പാത്രത്തിന്റെ എല്ലാഭാഗത്തും  പുരട്ടി എടുക്കുക. പിന്നാലെ പൊട്ടറ്റോ ബോളുകളിട്ട  പാന്‍ മൂന്ന് മിനിട്ട് അടച്ച് വച്ച് വേവിച്ച് എടുക്കുക. അതിന് ശേഷം തുറന്ന് ബോളുകള്‍ തിരിച്ചിടാം. വീണ്ടും ഇത് ആവര്‍ത്തിക്കാം. നന്നായി മൊരിഞ്ഞ് വന്നതിന് ശേഷം  സേര്‍വിങ് പ്ലേറ്റിലേയ്ക്ക് മാറ്റാവുന്നതാണ്. 

Read more topics: # how to make tasty potato bonda
how to make tasty potato bonda

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES