നോമ്പ് കാലയമായതിനാൽ തന്നെ പലതരം വിഭവങ്ങളാണ് വീടുകളിൽ തയ്യാറാക്കുന്നത്. അതിലേക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ജ്യൂസുകൾ. വളരെ ചിലവ് കുറഞ്ഞതും ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്നതുമായ പഴം ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങള്‍
ചെറുപഴം അല്ലെങ്കില്‍ മൈസൂര്‍പഴം
തണുപ്പിച്ച പാല്‍- രണ്ട് ഗ്ലാസ്
പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍
ചൗവ്വരി വേവിച്ചത്- രണ്ട് ടേബിള്‍ സ്പൂണ്‍
മാതളനാരങ്ങ അല്ലി- അലങ്കരിക്കാന്‍
തയ്യാറാക്കുന്നവിധം
ആദ്യം പഴം ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുത്ത ശേഷം കുറച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് എടുക്കാം.പിന്നാലെ ഇതിലേക്ക് ആവശ്യമായ പാലും ചൗവ്വരി വേവിച്ചതും മാതളനാരങ്ങാ അല്ലികളും ചേര്‍ത്ത് നന്നായി ഒന്നുടെ യോജിപ്പിചെടുക്കുന്നതിലൂടെ കിടിലം പഴം ജ്യൂസ് തയ്യാറാകും. തണുപ്പ് ആവശ്യമുള്ളവരാണ് എങ്കിൽ ഐസ് ക്യൂബ് ഉപയോഗിക്കാവുന്നതാണ്.