മീനും കട്‌ലറ്റായി കിട്ടിയാല്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. വീക്കെന്‍ഡ് സ്‌പെഷല്‍ രുചിക്കൂട്ട് പരിചയപ്പെടാം. പല തരത്തിലുള്ള കട്‌ലെറ്റ് നമ്മള്‍ തയ്യാറാക്കാറുണ്ട്. അത്തരത്തില്‍ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മീന്‍ കട്‌ലെറ്റ്
ചേരുവകള്‍
മുള്ളുകുറഞ്ഞ അയക്കൂറ, ആവോലി സ്രാവ് അല്ലെങ്കില്‍ വലിയ അയില കുറച്ചു മുളകുപൊടി, മഞ്ഞള്‍പൊടി, ചെറുനാരങ്ങയുടെ നീര്, ഉപ്പ് ചേര്‍ത്ത് വേവിച്ച് സ്പൂണ്‍കൊണ്ട് മുള്ളു നീക്കിക്കളഞ്ഞെടുക്കണം. ചെറിയ മുള്ളുപ്ലക്കറെടുത്ത് പെറുക്കിയും കളയാം: 350-400 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പൊടിയായരിഞ്ഞത് : ഒന്നര ടേബിള്‍സ്പൂണ്‍
സവാള ചെറുതായരിഞ്ഞത് : മുക്കാല്‍ കപ്പ്
കാരറ്റ്, തക്കാളി പൊടിയായി അരിഞ്ഞത് : 1 ടേബിള്‍ സ്പൂണ്‍ വീതം. കറിവേപ്പില, മല്ലിയില പൊതിന അരിഞ്ഞെടുത്തത് : അരക്കപ്പ്
കുരുമുളകുപൊടി, ഗരം മസാലപ്പൊടി: 1 ടീസ്പൂണ്‍ വീതം
കോഴിമുട്ട വെള്ള : 2 എണ്ണം
(ഓരോനുള്ള് ഉപ്പും കുരുമുളകുപൊടിയും ഇട്ട് അടിച്ചുവയ്ക്കണം)
ബ്രെഡ് സ്ലൈസസ് : 8-10 എണ്ണം മിക്‌സിയില്‍ പൊടിച്ചെടുക്കണം.
വെളിച്ചെണ്ണ : വറുക്കാനാവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുറച്ചു വെളിച്ചെണ്ണയില്‍ ഇഞ്ചി വെളുത്തുള്ളി മൂപ്പിച്ച് സവാള ചേര്‍ത്ത് വഴറ്റണം. കാരറ്റ് തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റിയതില്‍ ഇലകളും കുരുമുളകുപൊടി ഗരം മസാല ചേര്‍ത്തിളക്കി മീനും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു കയിലു കൊണ്ട് ഉടച്ചു ചേര്‍ത്തുവയ്ക്കണം. ചൂടു കുറഞ്ഞാല്‍ കൈകൊണ്ട് മയം വരുത്തി, കട്ട്‌ലറ്റുകള്‍ ഷേപ് ചെയ്‌തെടുക്കണം.
പരന്ന നോണ്‍സ്റ്റിക് പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കട്ട്‌ലറ്റുകള്‍ ഓരോന്നായെടുത്ത് മുട്ടവെള്ളയില്‍ മുക്കി ബ്രെഡ്‌പൊടിയില്‍ പൊതിഞ്ഞ് ഇരുവശവും ഒരേപോലെ മൊരിച്ചെടുക്കണം. തീരെ കരിഞ്ഞുപോകാതെ തീയൊന്നു കുറച്ചുവേണം പാകപ്പെടുത്താന്‍. ടൊമാറ്റോ ചട്ട്ണി കൂട്ടി കഴിക്കാന്‍ വളരെ രുചികരമായ മീന്‍ കട്ട്‌ലറ്റ് ഏവര്‍ക്കും ഇഷ്ടപ്പെടും.