മീന്‍ വിഭവങ്ങള്‍ എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ്.മീന്‍വറുത്തു കഴിക്കുന്നതിനേക്കാളും രുചിയാണ് മീന്‍ പൊള്ളിച്ചു കഴിക്കുന്നത്. എണ്ണ ഇല്ലാതെ മീന്‍ കഴിച്ചാല്‍ രുചി കുറയും എന്ന് പറയുന്നവര്‍ക്ക് ഇതൊന്ന് പരീക്ഷിക്കാം
ചേരുവകള്‍
കരിമീന്‍- 4മീടിയം
വാഴയില-4
തേങ്ങ ചിരഗിയത്-1/2 കപ്പ്
കുടം പുളി-4
വറ്റല്‍ മുളക്-8
മഞ്ഞള്‍പൊടി-1/4റ്റീസ്പൂണ്‍
മല്ലി-2റ്റീസ്പൂണ്‍
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-8
പച്ചമുളക്-4
നാരങ്ങാനീര്-2റ്റീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വേപ്പില -ആവശ്യത്തിന്
ഓയില്‍-ആവശ്യത്തിന്
പാചകരീതി
തേങ്ങ+കുടംപുളി+മുളക്+മഞ്ഞള്‍പൊടി+മല്ലി+ഇഞ്ചി+വെളുത്തുള്ളി+പച്ചമുളക്+ ഇവ എല്ലാം അരച്ച് പെയ്സ്റ്റ് രൂപത്തിലാക്കുക.
നാരങ്ങാനീര്+വേപ്പിലയും +അരച്ച പെയ്സ്റ്റും മീനില്‍ മിക്‌സ് ചെയ്തു വെക്കുക
വാഴയിലയില്‍ ഓയില്‍ ഒഴിച്ച് ഒരോ മീനും എടുത്ത് വെച്ച് നൂല്‍ കെണ്ട് കെട്ടി 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക
ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്യുക.
കരിമീന്‍ പെള്ളിച്ചത് റെഡി