Latest News

രുചികരമായ ചിക്കന്‍ റോള്‍ തയ്യാറാക്കാം

Malayalilife
 രുചികരമായ ചിക്കന്‍ റോള്‍ തയ്യാറാക്കാം

 ചിക്കന്‍ ഉപയോഗിച്ച് പല രൂപത്തില്‍ തയ്യാറാക്കം. വറുത്തും, വരട്ടിയുമെല്ലാം കഴിക്കാന്‍ നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കന്‍ വിഭവങ്ങള്‍. അത്തരത്തിലെരു ചിക്കന്‍ വിഭവം തയ്യാറാക്കം. രുചികരമായ ചിക്കന്‍ റോള്‍ എങ്ങിനെ  തയ്യാറാക്കം


ചേരുവകൾ
കോഴിയിറച്ചി ചെറുതായരിഞ്ഞത് : 2 കപ്പ്
മൈദ : 150 ഗ്രാം
മുട്ട : 4 എണ്ണം
കുരുമുളക് പൊടി : ഒന്നേകാൽ ടീസ്പൂൺ
ഉപ്പ് : പാകത്തിന്
ഒലീവെണ്ണ : 2 ടേ.സ്പൂൺ
ചുവപ്പ് കാപ്സിക്കം : 1 എണ്ണം
പച്ച കാപ്സിക്കം : 1 എണ്ണം
തക്കാളി, സവാള : 1 വീതും
എണ്ണ : വറുക്കാൻ

തയ്യാറാക്കുന്നവിധം
മൈദയിൽ അര ടീസ്പൂൺ ഉപ്പും അര ടീ സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് ഇളക്കുക. മുട്ട ബൗളിൽ എടുത്ത് നന്നായടിക്കുക. ക്രമേണ എണ്ണ, വെള്ളം, മൈദ എന്നിവ ചേർത്തിളക്കി മയമാക്കുക. 30 മിനിറ്റടച്ച് വയ്ക്കുക. എണ്ണ ചൂടാക്കി സവാള ചെറുതായരിഞ്ഞിട്ട് വഴറ്റുക. സുതാര്യമാകുമ്പോൾ കോഴിയിറച്ചി കഷണങ്ങൾ ചേർത്ത് മയമാകും വരെ വറുക്കുക. രണ്ടു തരം കാപ്സിക്കവും തക്കാളിയും ചേർത്തിളക്കി പാകമാകുമ്പോൾ മിച്ചമുള്ള കുരുമുളകും ഉപ്പും കൂടി ചേർക്കുക. ഒരു ഫ്രൈയിംഗ് പാൻ ചൂടാക്കി എണ്ണ തടവി രണ്ടു ടേ.സ്പൂൺ ബാറ്റർ ഒഴിച്ച് വ്യാപിപ്പിക്കുക. ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടുക. ഒരു വശത്ത് ഫില്ലിംഗ് വിളമ്പി റോൾ ചെയ്‌തെടുത്ത് സോസിനൊപ്പം വിളമ്പുക.

Read more topics: # how to- make -chikken- roll
how to- make -chikken- roll

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES