ലോക്ക് ഡൗൺ കാലമായതിനാൽ തന്നെ രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ വേണ്ടി പലതരം ഭക്ഷണങ്ങളാണ് എല്ലാവരും കഴിക്കാറുള്ളത്. അത്തരത്തിൽ പ്രതിരോധ ശേഷി കൂട്ടുന്ന ഒരു ഡ്രിങ്കായ റ്റാമിന്‍ സിയുടെ കലവറയായ നാരങ്ങ, ഓറഞ്ച്, ഇഞ്ചി ഇവയൊക്കെ ചേര്‍ന്ന ഒരു ഉഗ്രന്‍ ഇമ്യൂണിറ്റി ബൂസ്റ്റിങ് ഡ്രിങ്ക് തയ്യാറാക്കാവുന്നതാണ്.
അവശ്യ സാധനങ്ങൾ
ഓറഞ്ച്- നാല് അല്ലി
നാരങ്ങ- ഒന്ന്
പൈനാപ്പിള്‍ കഷണങ്ങളാക്കിയത്- കാല്‍ കപ്പ്
വെള്ളരി- കഷണങ്ങളാക്കിയത്- കാല്‍ കപ്പ്
ഇഞ്ചി ചതച്ചത്- ഒരു ടീസ്പൂണ്‍
പുതിനയില -രണ്ട് ടേബിള്‍ സ്പൂണ്‍ '
ഐസ്‌ക്യൂബ്‌സ്- രണ്ട് കപ്പ്
വെള്ളം- അര കപ്പ്
തയ്യാറാക്കേണ്ട വിധം
ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, വെള്ളരി, ഇഞ്ചി എന്നിവ ആദ്യമേ തന്നെ വെള്ളത്തില്‍ നന്നായി മിക്‌സ് ചെയ്തെടുക്കുക. അതിന് ശേഷം ഇവ ഒരു മണിക്കൂര്‍ ചേരുവകള്‍ എല്ലാം വെള്ളത്തില്‍ ലയിക്കാന്‍ വേണ്ടി മാറ്റി വയ്ക്കാം. പിന്നാലെ ഈ വെള്ളം അരിച്ചെടുക്കേണ്ടതാണ്. സൈ് ക്യൂബ്‌സ് ഇട്ടോ തണുപ്പിച്ചോ ഇത് സെർവ് ചെയ്യാവുന്നതാണ്.