ആവശ്യമായ സാധനങ്ങള്‍
ഇഞ്ചി 25 ഗ്രാം-(ചെറുതാക്കി അരിഞ്ഞത്)
വെളുത്തുള്ളി -25 ഗ്രാം
വാളന്‍ പുളി -വെള്ളത്തില്‍ കുതിര്‍ത്തു വെച്ചത്
ശര്‍ക്കര -25 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
വറ്റല്‍- മുളക്5 എണ്ണം
എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം പുള്ളി വെള്ളത്തില്‍ ശര്‍ക്കര കുതിര്‍ക്കാന്‍ വെക്കണം.(ശര്‍ക്കര പുളി വെള്ളത്തില്‍ അലിഞ്ഞു ചേരുന്ന വരെ)ഗ്യാസ് കത്തിച്ചു പാന്‍ ചുടാക്കി അതില്‍ ഇഞ്ചി വെളുത്തുള്ളി എന്നിവ കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് ഗോള്‍ഡന്‍ കളര്‍ ആകുന്നത് വരെ വറുക്കുക 5 മിനുട്ട് ആയാല്‍ പാകമാവും.പാകമായാല്‍ അത് കോരി എടുക്കാം അടുത്തതായി അതേ പാനില്‍ വറ്റല്‍ മുളക് കൂടി വറുത്തെടുക്കുക എന്നിട്ടു തണുക്കാന്‍ വെക്കുക.ചൂടാറിയതിന് ശേഷം മിക്‌സിയുടെ ജാര്‍ എടുത്ത് വറുത്തു വെച്ച ചേരുവകളും കുറച്ചു ശര്‍ക്കര കുതിര്‍ത്തു വെച്ച പുളിവെള്ളവും ആവിശ്യത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.
ഗ്യാസ് കത്തിച്ചു ഒരു പാന്‍ ചുടാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക എണ്ണ ചൂടാകുമ്പോള്‍ അതില്‍ 2 സ്പൂണ്‍ കടുകിട്ടു പൊട്ടിക്കുക ഇനി അരച്ച് വെച്ച മിശ്രിതം പാനിലൊഴിക്കുക കൂടാതെ മിക്‌സിയുടെ ജാറില്‍ പിടിച്ചിരിക്കുന്നതും കൂടി ബാക്കിയുള്ള ശര്‍ക്കര മിശ്രിതം ഉയോഗിച്ചു കഴുകി എടുക്കുക തീ കുറച്ചു വെച്ച് ഇളക്കി കൊടുക്കുക നന്നായി കുറുകി വരുമ്പോള്‍ കറി തയ്യാറാവും ഉപ്പു നോക്കി ആവശ്യത്തിന് ചേര്‍ക്കാവുന്നതാണ്.