കോഴിക്കാല്‍ എ്ന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിക്കനെ ആവും ഓര്‍മ വരിക. എന്നാല്‍ തലശ്ശേരി സ്പെഷ്യല്‍ കോഴിക്കാല്‍ ഒരു നാലുമണി പലഹാരമാണ്. മലബാറില്‍ പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും ലഭിക്കുന്ന ഒരു പലഹാരമാണ് കോഴിക്കാല്‍. മരച്ചീനി നീളത്തില്‍ കീറി മൈദയില്‍ മുക്കി എണ്ണയില്‍ വറുത്തെടുത്താണ് ഇത് ഉണ്ടാക്കുന്നത്.
കപ്പ കൊണ്ടുള്ള ഒരു ഒരു അടിപൊളി നാലുമണി പലഹാരം ആയ തലശ്ശേരിക്കാരുടെ സ്വന്തം റെസിപ്പി ആണ് ഇതിന്. എങ്ങനെ ആണ് കോഴിക്കാല്‍ ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
*കപ്പ- 1 കിലോ
*മൈദ മാവു 300 ഗ്രാം
*ഉപ്പ് - ആവശ്യത്തിന്
*മഞ്ഞള്‍ പൊടി- 25 ഗ്രാം
*മുളക് പൊടി- 25 ഗ്രാം
*പാചക എണ്ണ- 500 ഗ്രാം
തയ്യാറാക്കുന്ന വിധം
കപ്പ നേരിയ തോതില്‍ മുറിക്കുക (നീളത്തില്‍). ഒരു പാത്രത്തില്‍ ഉപ്പും മഞ്ഞള്‍ പൊടിയും മുളക് പൊടിയും മൈദ മാവും പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴക്കുക. ഇങ്ങനെ കുഴച്ച് കിട്ടുന്നതില്‍ മുറിച്ച് വെച്ച കപ്പ നന്നായി മിക്‌സ് ചെയ്യുക. ഇത് ഓരോ ചെറിയ ചെറിയ കൂട്ടങ്ങളായി തരം തിരുച്ചു വെക്കാം (100 ഗ്രാം വീതം) 2. പാചക എണ്ണ അടുപ്പത്ത് വെച്ചു ചൂടാക്കുക. തിളച്ചു കഴിഞ്ഞാല്‍ ചേര്‍ത്ത് വെച്ച കപ്പ ഓരോ പിടി (കൂട്ടങ്ങള്‍) എടുത്തു എണ്ണയില്‍ ഇടുക. വെന്തു എന്നു തോന്നുമ്പോള്‍ എണ്ണ ഒഴിഞ്ഞു പോകുന്ന രീതിയില്‍ കൊരി എടുത്തു വെക്കുക.