മത്തി ഇഷ്ടമില്ലാത്ത മലയാളികള്‍ ആരും തന്നെ ഉണ്ടാകില്ല. മത്തി വറുത്തതും കറിവെച്ചതുമെല്ലാമുള്ള ഉച്ചയൂണ് പലര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു മത്സ്യമാണ് മത്തി. മത്തി ഇനി അവര്‍ ആവോളം കഴിക്കാന്‍ പലതരം വെറൈറ്റികളുണ്ട്. അതിലൊന്നാണ് വാളന്‍ പുളിയില ചേര്‍ത്തൊരു മത്തി ഫ്രൈ.
മത്തി കൊണ്ട് വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാമംങ്കിലും മത്തി ഫ്രൈ ചെയ്യുന്നതില്‍ തന്നെ അല്‍പം വ്യത്യസ്തത വരുത്തിയാലോ? പുളിയില മത്തി ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1. മത്തി ചെറിയ കഷണങ്ങളാക്കിയത് അര കിലോ
2. വാളന്‍പുളിയില രണ്ട് കപ്പ്
3. കാന്താരി മുളക് ആവശ്യത്തിന്
4. മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍
5. ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
വാളന്‍പുളിയിലയും കാന്താരിമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും നന്നായി അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കി മത്തിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ വെയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം മത്തി ഓരോന്നോരോന്നായി എണ്ണയിലിട്ട് പൊരിച്ചെടുക്കാം.