കട്‌ലെറ്റില്‍ ഒരു വെറ്റൈി പരീക്ഷിച്ചു നോക്കിയാലോ ചെമ്മീന്‍ എല്ലാവര്‍ക്കും ഒരേ പോലെ ഇഷ്ടമുള്ള മത്സ്യമാണ്. കടലെറ്റും അതുപോലെ തന്നെയാണ്. എങ്കില്‍ വൈകുന്നേരം ചായക്ക് കൂടെ കഴിക്കാന്‍ ഒരു ചെമ്മീന്‍ കട്‌ലെറ്റ് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
1. ഇടത്തരം പച്ച ചെമ്മീന്‍ - 250 ഗ്രാം
2. പച്ചക്കപ്പ - 250 ഗ്രാം
3. സവാള - 2എണ്ണം
4. പച്ചമുളക് - 5 എണ്ണം
5. ഇഞ്ചി ഒരു ചെറിയ കഷണം
6. മുട്ട - രണ്ട്
7. ബ്രഡ് പൊടി - സ്വല്‍പം
തയാറാക്കുന്ന വിധം
ചെമ്മീന്‍ ഒരു നുള്ള് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് ചെറുതായി വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. മിക്സിയില്‍ പൊടിച്ചെടുക്കുക. ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില നല്ലതുപോലെ ഒരു പാനില്‍ എണ്ണ ഒഴിച്ച് വഴറ്റുക. അതില്‍ സ്വല്‍പം മസാലയും കുരുമുളകും ചെമ്മീന്‍ പൊടിച്ചതും ഉപ്പും ചേര്‍ത്തു വഴറ്റുക. അതിലേക്ക് പച്ചക്കപ്പ പുഴുങ്ങി പൊടിച്ചത് ചേര്‍ത്തിളക്കി കട്ലറ്റിന്റെ ഷേപ്പില്‍ പരത്തി മുട്ട വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഇട്ട് ഉരുട്ടി വെളിച്ചെണ്ണയില്‍ വറുത്തു കോരുക.