പോഷക സമൃദ്ധമായ വെജിറ്റബിള്‍ സൂപ്പാണ് മഷ്‌റൂം. ഒപ്പം സ്വാദിഷ്ടവും.
മഷ്റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിന് ഏല്‍ക്കുന്ന അണുബാധകളില്‍നിന്ന് സംരക്ഷണകവചമൊരുക്കാന്‍ സെലേനിത്തിന് സാധിക്കും. ഏറെ ഗുണങ്ങളുള്ള മഷ്‌റൂം കൊണ്ട് ഒരു സൂപ്പ് തയ്യാറാക്കാം.
ചേരുവകള്‍
1. മഷ്‌റൂം - കാല്‍ കിലോ(ചെറുതായി അരിഞ്ഞതു്)
2. വെണ്ണ - അമ്പതു ഗ്രാം
3. ഉള്ളി - ഒരു ടേബിള്‍ സ്പൂണ്‍(ചെറുതായി അരിഞ്ഞതു്)
4. കോണ്‍ഫ്‌ലവര്‍ - ഒരു ടീ സ്പൂണ്‍
5. പാല്‍ - കാല്‍ കപ്പ്
6. കുരുമുളകുപൊടി - ആവശ്യത്തിന്
7. ഉപ്പ് - ആവശ്യത്തിനു്
തയ്യാറാക്കുന്ന വിധം
ചൂടാക്കിയ ചീനച്ചട്ടിയില്‍ വെണ്ണ ഒഴിച്ച് അതില്‍ ഉള്ളി വഴറ്റുക.ഇതില്‍ മഷ്‌റൂം ഇട്ട് വെന്തുവരുമ്പോള്‍ പാല്‍ ഒഴിച്ച് കുറച്ച് സമയം തിളപ്പിക്കുക. കോണ്‍ഫ്‌ലവര്‍ ഒരല്പം വെള്ളത്തില്‍ കലക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങുക. ഉപയോഗിക്കുന്നതിനു മുമ്പ് ആവശ്യത്തിന് കുരു മുളകുപൊടി ചേര്‍ക്കുക.