മംഗലാപുരം സ്റ്റൈല്‍ ചെമ്മീന്‍ കറിയാണ് ഇന്നത്തെ വിഭവം. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒരു വിഭവമാണിത്. എളുപ്പത്തില്‍ തയ്യാറാക്കാനും കഴിയും. എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
1.ചെമ്മീന്‍-1കിലോ
2.സവാ-3
3.തക്കാളി-3
4.വെളുത്തുള്ളി ചതച്ചത്-3 ടീസ്പൂണ്‍
5.ഗ്രാമ്പൂ-2
6.കറുവാപ്പട്ട-ചെറിയ കഷ്ണം
7.മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
8.മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
9.പുളി- ചെറുനാരങ്ങാവലിപ്പത്തില്‍
10.മല്ലിയില
തയ്യാറാക്കുന്ന വിധം
പുളി വെള്ളത്തിലിട്ടു പിഴിഞ്ഞെടുക്കുക. ചെമ്മീന്‍, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തി പുളിവെള്ളത്തിലിട്ട് അര മണിക്കൂര്‍ വയ്ക്കുക.ഒരു പാത്രത്തിലോ അല്ലെങ്കില്‍ മണ്‍ചട്ടിയിലോ വെളിച്ചെണ്ണയൊഴിയ്ക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേര്‍ക്കണം. ഇതിന്റെ മണം വന്നു തുടങ്ങുമ്പോള്‍ സവാള അരിഞ്ഞതു ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് ചെമ്മീന്‍ കൂട്ടു ചേര്‍ക്കുക. തക്കാളി അരിഞ്ഞതും ഇതിലേക്കു ചേര്‍ക്കണം.വെന്ത് ചാറു കുറുകി വരുമ്പോള്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ക്കാം. ചോറിനൊപ്പം ചൂടോടെ കഴിയ്ക്കാന്‍ പറ്റിയ ചെമ്മീന്‍ കറി തയ്യാര്‍.