രാവിലെ പ്രാതലിനൊപ്പം മുട്ടക്കറി ഉണ്ടാക്കുന്നര്‍ക്കായി ഒരു വെറൈറ്റി മുട്ടക്കറി. സ്വാദിഷ്ട്മായ ചെട്ടിനാട് സ്‌റ്റെല്‍ മുട്ടക്കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകള്‍
1. മുട്ട 3
2. സവാള 1
3. തക്കാളി 1
4. ഗരം മസാല 1 ടേബിള്‍ സ്പൂണ്‍
5. കറുവാപ്പട്ടഅര ഇഞ്ച്
6. ഗ്രാമ്പൂ1 ഉപ്പ്
7. മല്ലിയില
8. എണ്ണ
9. കറിവേപ്പില
മസാലയുണ്ടാക്കാന്‍
*തേങ്ങ ചിരകിയത്1 ടേബിള്‍ സ്പൂണ്‍
*ചുവന്ന മുളക്2 വെളുത്തുള്ളി5 ഇഞ്ചി
*ചെറിയ കഷ്ണം മുഴുവന്‍
*മല്ലിഅര ടേബിള്‍ സ്പൂണ്‍
*കുരുമുളക്1 ടീസ്പൂണ്‍
*ജീരകം1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി വയ്ക്കുക. തോടു കളഞ്ഞ് രണ്ടാക്കി മുറിയ്ക്കുക. അരപ്പിനുള്ളവ ചീനച്ചട്ടിയില്‍ എണ്ണ ചേര്‍ക്കാതെ ചൂടാക്കിയെടുക്കുക. ഇത് ചൂടാറുമ്പോള്‍ നേര്‍മയായി അരച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കറിവേപ്പില എന്നിവ ചൂടാക്കുക. ഇതിലേക്ക് ഇ്ഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചു ചേര്‍ക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റണം. പിന്നീട് തക്കാളി അരിഞ്ഞു ചേര്‍ക്കുക. ഇതിലേക്ക് ഗരം മസാലയും ഉപ്പും ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴറ്റിക്കഴിയുമ്പോള്‍ അരച്ചു വച്ച മസാല ഇതിലേക്കു ചേര്‍ത്തി ഇളക്കി അല്‍പസമയം വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ പുഴുങ്ങി വച്ച മുട്ട ചേര്‍ത്തിളക്കി അല്‍പസസമയം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ചൂടോടെ ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിയ്ക്കാം