വൈകുന്നേരങ്ങളിലെ ചായക്ക് ഒപ്പം കഴിക്കാന്‍ എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കുന്നവരാണ് മിക്ക അമ്മമാരും. ദിവസവും വെറൈറ്റി പലഹാരങ്ങളും പരീക്ഷിക്കുന്നവരുമുണ്ട്. മക്കള്‍ക്ക് കൊടുക്കാന്‍ കറുമുറെ വൈകുന്നേരങ്ങളില്‍ കഴിക്കാന്‍ എന്തെങ്കിലും ഒന്ന് നിര്‍ബന്ധമാണ്. എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു പലഹാരമാണ് കടലപരിപ്പ് കട്‌ലെറ്റ് അഥവ ചനാ ദാല്‍ കട്‌ലേറ്റ്. ഇത് വളരെ ക്രിസ്പി എന്ന് മാത്രമല്ല പോഷകങ്ങള്‍ നിറഞ്ഞതുമാണ്. ഈ വിഭവം പ്രോടീന്‍ നിറഞ്ഞതും വളരെ ആരോഗ്യകരവുമായ ഒരു പലഹാരമായും സ്റ്റാര്‍ട്ടര്‍ ആയും ഉപയോഗിക്കാവുന്നതാണ്.
ഇതിനായി കടലപരിപ്പും വളരെ കുറച്ചു സ്പൈസസും മാത്രം മതിയാകും എന്നതാണ് ഇതിന്റെ നല്ല വശം. കട്‌ലറ്റ് ഉണ്ടാക്കാനായി നമ്മള്‍ ചെയ്യേണ്ടത് ചന ദാല്‍ 4 -5 മണിക്കൂര്‍ കുതിരാന്‍ ഇടണം.അതിനു ശേഷം ദാല്‍/ പരിപ്പ് അരച്ച് കുറച്ചു സുഗന്ധവ്യഞ്ജനങ്ങള്‍ കൂടി ചേര്‍ത്ത് വൃത്താകൃതിയില്‍ കട് ലറ്റ് ഷേപ്പില്‍ ആക്കി എണ്ണയില്‍ പൊരിച്ചു ഗ്രീന്‍ ചട്നി കൂട്ടി കഴിക്കാവുന്നതാണ്.
ചേരുവകള്‍
1 .ചന ദാല്‍ (3 4 മണിക്കൂര്‍ കുതിര്‍ത്തത്)- 1 കപ്പ്
2. മഞ്ഞള്‍ - മ്മ സ്പൂണ്‍
3. ചുവന്ന മുളക് പൊടി - അര സ്പൂണ്‍
4. പച്ചമുളക് - 2
5. വെളുത്തുള്ളി - 2-3
6. എണ്ണ - വറുക്കാന്‍
7 ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*മിക്‌സിയുടെ ജാറില്‍ കുതിര്‍ത്ത ചന ദാല്‍ എല്ലാ സുഗന്ധവ്യഞ്ജനങ്ങള്‍, ഉപ്പ് എന്നിവ ചേര്‍ക്കുക.
*എല്ലാം ഒരു പേസ്റ്റ് പോലെ അരയ്ക്കുക
*ഒരു പാന്‍ അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക .
*എണ്ണ ചൂടാകുമ്പോള്‍ കട് ലറ്റ് ഇട്ട് വറുത്തെടുക്കുക.
*ഗ്രീന്‍ ചട്നി ചേര്‍ത്ത് വിളമ്പുക.