നമ്മള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വെജിറ്റബിള്‍ ആണ് ബീറ്റ്‌റൂട്ട്. തോരനും കറിയുമെല്ലാം ബീറ്റ്‌റൂട്ട് കൊണ്ട് വെക്കുമെങ്കിലും ഇതൊരു പുതിയ വിഭവമാണ്. ക്യാരറ്റ് ഹല്‍വ തയ്യാറാക്കുന്നത് പോലെ ബീറ്റ്‌റൂട്ട് ഷൊര്‍ബ തയ്യാറാക്കാം. എങ്ങനെയാണ് ബീറ്റ്‌റൂട്ട് ഷൊര്‍ബ തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
*ബീറ്റ്റൂട്ട് ചുരണ്ടിയത് -ഒരു കപ്പ്
*തൈര് കാല്‍ക്കപ്പ്
*വെള്ളം ഒരു കപ്പ്
*കടലമാവ് രണ്ട് ടേബിള്‍സ്പൂണ്‍
*ഇഞ്ചി അര ടീ സ്പൂണ്‍
*പച്ചമുളക് -പൊടിയായി അരിഞ്ഞത് ഒരു ടീ സ്പൂണ്‍
*പാചക എണ്ണ ഒരു ടീ സ്പൂണ്‍, മുളകുപൊടി കാല്‍ക്കപ്പ്, ഗ്രാമ്പൂ മൂന്നെണ്ണം, ജീരകം അര ടീ സ്പൂണ്‍, ജീരകം അര ടീ സ്പൂണ്‍, പുതിനയില കുറച്ച്, ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
തൈരില്‍ വെള്ളം ചേര്‍ത്ത് ഇളക്കുക. കടലമാവും ചേര്‍ത്ത് വീണ്ടും ഇളക്കി വയ്ക്കുക. എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി ജീരകവും ഗ്രാമ്പൂവും ചേര്‍ക്കുക. പൊട്ടുമ്പോള്‍ ബീറ്റ്റൂട്ടും ചേര്‍ത്ത് 23 മിനിറ്റ് ഇളക്കുക. തൈര് കടലമാവ് മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇഞ്ചി, പച്ചമുളക്, പുതിനയില എന്നിവയും ചേര്‍ത്ത് തിളപ്പിക്കുക. ചൂടോടെ വിളമ്പുക.