മീൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം. വളരെ രുചികരവും ആരോഗ്യത്തിന് ഗുണകരവുമായ ഒന്നാണ് മീന്‍ മുളകിട്ടത്. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധാനങ്ങള്‍
മീന്‍ കഷണങ്ങളാക്കിയത് – കാല്‍ കിലോ
ഉള്ളി – 100 ഗ്രാം
മുളക് അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – ഒരു ഇഞ്ചി
വെളുത്തുള്ളി ചതച്ചത് – ഒന്ന്
പച്ചമുളക് നീളത്തില്‍ കീറിയത് – ആറ്
തക്കാളി അരിഞ്ഞത് – ആറെണ്ണം
പുളി- കുറച്ചധികം
കറിവേപ്പില – ഒരു തണ്ട്
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി- ഒന്നര രണ്ട് ടീസ്പൂണ്‍
ഉലുവ- 1 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 1 ടേ. സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണയൊഴിച്ച് തിളച്ചാല്‍ കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക. ഇതിന് ശേഷം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക.ഇത് നന്നായി വഴറ്റിക്കഴിഞ്ഞാല്‍ അരച്ച മുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കുക. പിന്നീട് തക്കാളി ഇടുക. തക്കാളിയും നന്നായി വഴറ്റിയാല്‍ പുളി വെള്ളം ഒഴിക്കുക. എത്രത്തോളം വഴറ്റുന്നോ അത്രയും രുചി കൂടുമെന്നാണ് പറയാറ്.പുളിവെള്ളമൊഴിച്ച് കഴിഞ്ഞാല്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്ത് അടച്ച് തിളക്കാന്‍ വെക്കുക. ആദ്യം അല്‍പ്പം തിളച്ചാല്‍ മീന്‍ ഇട്ട് വീണ്ടും അടച്ച് വെക്കുക. തിളച്ച് കഴിഞ്ഞാല്‍ കറിവേപ്പില ഇടാം.