ചേരുവകള്‍
ദശക്കനമുള്ള മീന്‍ : ഒരു കിലോ
തക്കാളി : 250 ഗ്രാം വാട്ടി ചെറുതായി അരിഞ്ഞത്
തൈര് അടിച്ചത് : രണ്ടു ടേബിള്‍ സ്പൂണ്‍
ഇഞ്ചി : ഒരിഞ്ചു നീളത്തില്‍
വെളുത്തുള്ളി : ആറ് അല്ലി
ഗ്രാമ്പു : രണ്ട് എണ്ണം
മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍
പട്ട : ഒരു ചെറു കഷ്ണം
ഗരംമസാലപ്പൊടി : ഒരു ടീസ്പൂണ്‍
ഏലയ്ക്ക : രണ്ട് എണ്ണം
സവാള : ഒരെണ്ണം
പച്ചമുളക് : എട്ട് എണ്ണം
പുതിനയില : കുറച്ച്
റൊട്ടിക്കഷ്ണം : ഒരെണ്ണം; വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞത്
ജീരകം, മല്ലി, മുളകുപൊടി : ഒരു ടീസ്പൂണ്‍ വീതം
എണ്ണ : വറുക്കാന്‍ + മൂന്നു ടേബിള്‍ സ്പൂണ്‍
ഉപ്പ് : പാകത്തിന്
മല്ലിയില : ഒരു ചെറിയ കെട്ട്
തയ്യാറാക്കുന്ന വിധം
മീന്‍ വേവിച്ച് മുള്ള് നീക്കി വയ്ക്കുക. സവാള, പച്ചമുളക്, പുതിനയില, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. ഇവയൊക്കെ തമ്മില്‍ യോജിപ്പിക്കുക. ഇതില്‍ പിഴിഞ്ഞ് വച്ച ഒരു റൊട്ടിക്കഷ്ണം, ഉപ്പ്, ഗരംമസാലപ്പൊടി എന്നിവ കൂടി ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ചു മയമാക്കി ചെറു ഉരുളകളാക്കി വയ്ക്കുക. ചൂടെണ്ണയില്‍ ഇട്ട് വറുത്തുകോരുകയും ചെയ്യുക. ബ്രൗണ്‍ നിറമുണ്ടായിരിക്കണം. അവശേഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ നന്നായി പൊടിച്ചുവയ്ക്കുക. വെളുത്തുള്ളിയും ഇഞ്ചിയും നന്നായരച്ച് മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ ഇട്ടു നന്നായി വറുക്കുക. ബ്രൗണ്‍ നിറമായാല്‍ പൊടിച്ചു വച്ച സ്പൈസ് ചേര്‍ത്ത് രണ്ടു സെക്കണ്ട് വറുക്കുക. തക്കാളി തിളച്ച വെള്ളത്തില്‍ ഇട്ടു വാട്ടി തൊലികളഞ്ഞ് ചെറുതായി അരിഞ്ഞതിട്ടു തൈരും ചേര്‍ത്ത് എണ്ണ മീതെ തെളിയും വരെ വേവിക്കുക. രണ്ടു കപ്പ് വെള്ളമൊഴിച്ച് എല്ലാം വറ്റുംവരെ അടുപ്പത്ത് വയ്ക്കുക. ഒരു തടിത്തവി കൊണ്ട് നന്നായുടച്ച് രണ്ടു കപ്പ് വെള്ളം കൂടി ചേര്‍ക്കുക. തിളപ്പിക്കുക. അഞ്ചു മിനിറ്റ് ചെറുതീയില്‍ വയ്ക്കുക. വറുത്തു കോരിയ ഫിഷ്ബോളുകള്‍ ഇട്ട് അഞ്ചു മിനിറ്റ് കൂടി അടുപ്പത്ത് വച്ചശേഷം വാങ്ങുക. മല്ലിയില ഇട്ടലങ്കരിക്കുക.