ഏത് തരം ഭക്ഷണത്തോടപ്പവും കഴിക്കാന്‍ പറ്റുന്ന ഒരു കറിയാണ് മുട്ടകറി. ചപ്പാത്തി ചോറ് തുടങ്ങിയ എല്ലാത്തിന്റെ കൂടെയും കഴിക്കാന്‍ സാഘിക്കുന്ന ഒന്നാണ് മുട്ടകറി
ചേരുവകള്‍
മുട്ട ................. 3 എണ്ണം
എണ്ണ......................1/4 കപ്പ്
സവാള ...... ഒരെണ്ണം ചെറുതായരിഞ്ഞത്
പച്ചമുളക്.......ഒരെണ്ണം നീളത്തില്‍ അരിഞ്ഞത്
മല്ലിയില............. 3 ടേബിള്‍ സ്പൂണ്‍
തക്കാളി .... ഒരെണ്ണം ചെറുതായരിഞ്ഞത്
ഉപ്പ് ....................പാകത്തിന്
മഞ്ഞള്‍പ്പൊടി, മുളകുപൊടി............. 1 ടീസ്പൂണ്‍ വീതം
ജീരകം, കുരുമുളക് പൊടി, ഉലുവാപ്പൊടി ......അര ടീസ്പൂണ്‍ വീതം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. എണ്ണ തടവിയ ഒരു നോണ്‍സ്റ്റിക്ക് പാത്രത്തിലേക്ക് ഇത് ഒഴിച്ച് എല്ലായിടത്തേക്കും വ്യാപിപ്പിക്കുക. ഇതില്‍ മറ്റു ചേരുവകള്‍ എല്ലാം വിതറി എല്ലാം മുട്ടയില്‍ ഉറച്ചാല്‍ മറിച്ചിടുക. ഏതാനും നിമിഷത്തിന് ശേഷം റോള്‍ ആക്കി വിളമ്പുക.