ആവശ്യമുള്ള സാധനങ്ങള്‍: താറാവ് - ഒരെണ്ണം (ഒന്നരകിലോ) ചെറുതായി അരിഞ്ഞ സവാള - അരകിലോ ഇഞ്ചി - 75gmവെളുത്തുള്ളി- 50gm (അരച്ചെടുക്കുക)പച്ചമുളക്- 10എണ്ണംവേപ്പില- ആവശ്യത്തിന്മുളക് പൊടി- 50gmമല്ലിപ്പൊടി- 25gmമഞ്ഞള്‍പ്പൊടി- ആവശ്യത്തിന്തക്കാളി- 1/4kgതേങ്ങ - ഒരെണ്ണംഗരംമസാല- രണ്ട് ടീസ്പൂണ്‍ഉപ്പ് - ആവശ്യത്തിന്വെളിച്ചെണ്ണ - 1/4 kgനെയ്യ് - 50gmഅണ്ടിപ്പരിപ്പ്, കിസ്മിസ്- 25gm വീതം
തയ്യാറാക്കുന്ന വിധം: താറാവ് ചെറിയ കഷണങ്ങളാക്കി കഴുകി വെയ്ക്കുക. ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള തവിട്ട് നിറമാകുന്നത് വരെ വാട്ടുക. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചതും പച്ചമുളകും ചേര്‍ത്ത് നന്നായി വരട്ടുക. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഉതിര്‍ത്തരച്ചത് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം (ഒരു കപ്പ്). അത് തിളച്ച് വരുമ്പോള്‍ താറാവും വേപ്പിലയും തേങ്ങകൊത്തിയതും ചേര്‍ക്കുക. വെന്തു വരുമ്പോള്‍ തേങ്ങാപ്പാലും ഗരംമസാലയും ചേര്‍ത്ത് തിളയ്ക്കുന്നതിന് മുന്നേ ഇറക്കുക.അലങ്കരിക്കാന്‍:അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് മുകളില്‍ വെക്കുക. തക്കാളിയും വട്ടത്തില്‍ അരിഞ്ഞു വെയ്യുക്കുക