ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് തൈരുസാദം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
വേവിച്ച പച്ചരി ചോർ - 2 ബൗൾ
കട്ട തൈര് - 1 ബൗൾ
തിളപ്പിച്ച പാൽ - 1 ചെറിയ കപ്പ്
ഉപ്പ് - ആവശ്യത്തിന്
താളിക്കാൻ വേണ്ടി
നല്ലെണ്ണ
കടുക്
ഉഴുന്ന് പരിപ്പ്
കടല പരിപ്പ്
വറ്റൽ മുളക്
ഇഞ്ചി പച്ചമുളക് ചെറുതായി അറിഞ്ഞത്
കറിവേപ്പില
കാരറ്റ് ചെറുതായി അറിഞ്ഞത്
കായം ഒരു നുള്ള്
തയാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു മൺചട്ടിയിൽ ചോറും തൈരും പാലും അല്പം ഉപ്പും ചേർത്ത് വെക്കുക. ചീനച്ചട്ടിയിൽ അല്പം നല്ലെണ്ണ ഒഴിച്ച് കടുക് ഉഴുന്ന് പരിപ്പ് കടല പരിപ്പ് വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് അല്പം വഴറ്റി കാരറ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക. അടുപ്പിൽ നിന്ന് എടുത്തു അല്പം കായം കൂടി ചേർത്ത് ചോറിലേക്കു ചേർത്ത് അല്പം നേരം അടച്ചു വെക്കുക. അഞ്ചു മിനിട്ടിനു ശേഷം നല്ല പോലെ ഇളക്കി വിളമ്പാവുന്നതാണ്.