സീഫുഡുകളില്‍ ഏറ്റവും രുചിയാറും വിഭവമാണ് ഞണ്ട് റോസ്റ്റ്. വളരെ എളുപ്പത്തില്‍ ഞണ്ട് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
ഉള്ളി അരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി - ഒരു കഷ്ണം
പച്ചമുളക് - 3 എണ്ണം
വെളുത്തുള്ളി - 10 അല്ലി
തക്കാളി - 2 എണ്ണം
ഞണ്ട് - ഒന്ന്
തയ്യാറാക്കുന്ന വിധം:
ഞണ്ട് നന്നായി കഴുക്കി പൂ കളഞ്ഞ് വേവിക്കുക. ഉള്ളിയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും നന്നായി എണ്ണയില്‍ വഴറ്റുക. ഉള്ളി നിറം മാറി വന്നശേഷം മുളക്പൊടി ഇടുക. അല്‍പം മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഞണ്ട് വെന്ത വെള്ളം അല്‍പം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. വേവിച്ച ഞണ്ട് അതിലേക്കിട്ട് കുറച്ച് നേരം കൂടെ വെന്തതിനു ശേഷം വിളമ്പാം.