ചേരുവകൾ
· മൈദാ --- മുക്കാൽ കപ്പ്
· കൊക്കോ പൗഡർ --1/ 4 കപ്പ്
· ബേക്കിംഗ് പൌഡർ -- 1 ടീസ്പൂൺ
· പാൽ -- അര കപ്പ്
· വെണ്ണ -- 100 ഗ്രാം
· ഉപ്പ് -- രണ്ടു നുള്ള്
· പഞ്ചസാര -- മുക്കാൽ കപ്പ്
· മുട്ട -- 2 എണ്ണം
· വാനില എസ്സെൻസ് --- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ, കൊക്കോ പൗഡർ , ഉപ്പ്, ബേക്കിംഗ് പൗഡർ ഇവ എല്ലാം കൂടി ഒരു മൂന്ന് തവണ അരിച്ചെടുത്തു വെക്കുക.ഒരു ബൗളിൽ പഞ്ചസാരയും മുട്ടയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഒരു വിധം ഫ്ലഫി ആയി വരുമ്പോൾ വാനില എസ്സെൻസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക .ഒരു പാനിൽ പാലും വെണ്ണയും കൂടി ചൂടാക്കാൻ ചെറിയ തീയിൽ വെച്ച് കൊടുക്കുക മുട്ടപഞ്ചസാര മിക്സിലേക്കു നേരത്തെ അരിച്ചു വച്ച മൈദ കുറേശേ ചേർത്ത് ഫോൾഡ് ചെയ്തു എടുക്കുക .മൈദ മുഴുവനും ചേർത്ത് കഴിഞ്ഞാൽ ഈ ബാറ്ററില്ലേക്ക് പാലും വെണ്ണയും ചൂടോടുകൂടി തന്നെ ഒഴിച്ച് നന്നായി മിക്സ് ചെയ്തുകേക്ക് ബാറ്റെർ റെഡി ആക്കി എടുക്കുക.ഇനി ബട്ടർ പേപ്പർ വെച്ച ഒരു പാനിലേക്കു കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക .ഇനി പാൻ ഒന്ന് തട്ടി കൊടുക്കണം എയർ ബബ്ബ്ൾസ് പോകാൻ ആണ് ഇങനെ ചെയ്യുന്നത് .ഇനി ഒരു പഴയ പരന്ന പാൻ ഹൈ ഫ്ളൈമിൽ മൂന്ന് മിനിറ്റ് ചൂടാക്കുക ഇനി കേക്ക് പാൻ ചൂടാക്കിയ പാനിന്റെ മുകളിൽ വെച്ച് കൊടുത്തു മൂടി കൂടി വച്ച ശേഷം മൂന്നു മിനിറ്റ് ഹൈ ഫ്ളൈമിൽ തന്നെ വെക്കുക .അതിനു ശേഷം 10 മിനിറ്റ് മീഡിയം ഫ്ളൈമിലും പിന്നെ 40 മിനിറ്റ് സിമ്മിലും ഇട്ടു കേക്ക് ബേക്ക് ചെയ്യുക (പാനിന്റെ മൂടിയുടെ എയർ ഹോൾ അടച്ചു കൊടുക്കാൻ മറക്കരുത് )53 മിനിട്ടിനു ശേഷംഒരു സ്റ്റിക് എടുത്തു കേക്ക് ഒന്ന് ബേക്ക് ആയോ എന്ന് നോക്കണം.(ഓരോ സ്റ്റോവിന്റെ ഫ്ളയിം അനുസരിച്ചു ബേക്കിങ് സമയം കുറച്ചു മാറ്റം വരാം) .സ്റ്റിക് ക്ലിയർ ആയി വന്നാൽ കേക്ക് റെഡി ആയി .ഇനി സ്റ്റോവ് ഓഫ് ചെയ്തു കേക്ക് തണുക്കാൻ വെക്കാം .നന്നായി തണുത്താൽ കട്ട് ചെയ്തു കഴിക്കാം