ബ്രെഡ് കൊണ്ട് പല തരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാം. ബ്രെഡ് കൊണ്ടൊരു ചില്ലി ബ്രെഡ് ഉണ്ടാക്കിയാലോ...
ആവശ്യമുള്ള സാധനങ്ങള്‍...
1. ഇഞ്ചി ഒരു ചെറിയ പീസ് (അരിഞ്ഞത്)
2. വെളുത്തുള്ളി 3 അല്ലി (അരിഞ്ഞത്)
3. പച്ചമുളക് 4 എണ്ണം (അരിഞ്ഞത്)
4. മല്ലിയില - ആവശ്യത്തിന്
5. സോയാസോസ് 1 ടീസ്പൂണ്‍
6. റ്റൊമാറ്റോ സോസ് 1 ടീസ്പൂണ്‍
7. ചില്ലി സോസ് അര ടീസ്പൂണ്‍
8. സവോള വലുത് രണ്ട് കഷ്ണം
9. ഉപ്പ് ആവശ്യത്തിന്
10. ക്യാപ്‌സിക്കം 1 പകുതി സ്‌ളൈസ്
തയ്യാറാക്കുന്ന വിധം...
ഒരു ഫ്രൈ പാനില്‍ അല്പം ബട്ടര്‍ ഇട്ട് ചൂടാക്കുക എന്നിട്ട് അതിലേക്ക് സവോള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക. അതിന് ശേഷം ക്യാപ്‌സിക്കം, സോയാ സോസ്, റ്റൊമാറ്റോ സോസ്, ചില്ലി സോസ് എന്നീ ചേരുവകള്‍ ചേര്‍ക്കുക. എന്നിട്ട് നേരത്തെ ബട്ടറില്‍ ടോസ്റ്റ് ചെയ്ത ക്യൂബ് ആയി മുറിച്ച ബ്രഡ് ഇട്ട് ഇളക്കി മല്ലിയില മുകളില്‍ തൂകി ചൂടോടെ ചില്ലി ബ്രഡ് വിളമ്പാം.