ചേരുവകള്‍ :-
നെയ്യ് മൂന്നു വലിയ സ്പൂണ്‍
പഞ്ചസാര ഒരു ചെറിയ സ്പൂണ്‍
കറുവാപ്പട്ട രണ്ടിഞ്ചു കഷണം
ഗ്രാമ്പൂ എട്ട്
സവാള രണ്ടു വലുത്, പൊടിയായി അരിഞ്ഞത്
ഇഞ്ചി അരച്ചത് ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് ഒരു ചെറിയ സ്പൂണ്‍
തക്കാളി രണ്ടു വലുത്
വെള്ളം നാലു കപ്പ്
ചിക്കന്‍ സൂപ്പ് ക്യൂബ് മൂന്ന്
നല്ലയിനം പച്ചരി രണ്ടു കപ്പ്
കോഴി എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് അരക്കിലോ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി പഞ്ചസാര ചേര്‍ത്തിളക്കി ബ്രൗണ്‍ നിറമാകുമ്പോള്‍ മൂന്നാമത്തെ േചരുവ ചേര്‍ത്തു വഴറ്റുക. സവാള നിറം മാറിത്തുടങ്ങുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളി യും േചര്‍ത്തു വഴറ്റണം. ഇതിലേക്കു തക്കാളി ചേര്‍ത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തിളക്കി പാത്രം അടച്ചു വച്ചു വേ വിക്കുക. വെള്ളം വറ്റി ചിക്കന്‍ വെന്ത ശേഷം വാങ്ങി വിളമ്പാം.