Latest News

ചിക്കന്‍ ന്യൂഡില്‍സ് ഉണ്ടാക്കാം

Malayalilife
ചിക്കന്‍  ന്യൂഡില്‍സ് ഉണ്ടാക്കാം


കുട്ടികള്‍ക്ക് വളരെ ഇഷ്ടമുളള ഒരു ഭക്ഷണമാണ് ചിക്കന്‍ ന്യൂഡില്‍സ് .വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്നതാണ് ന്യൂഡില്‍സ്.  ചിക്കന്‍ ന്യൂഡില്‍സ് തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:

ചേരുവകള്‍

1.ചിക്കന്‍ -4 കപ്പ്

2.ന്യൂഡില്‍സ് -200 ഗ്രാം

3.സവാള -2 എണ്ണം

4.കാരറ്റ് -100 ഗ്രാം

5.ഇഞ്ചി -ഒരു കഷണം

6.എണ്ണ

7.കാപ്‌സിക്കം -2 എണ്ണം

8.മുളക്‌പൊടി -2 സ്പൂണ്‍

9.സോയാസോസ് -2 സ്പൂണ്‍

10.ഉപ്പ് ആവശ്യത്തിന്

11.വെളുത്തുള്ളി -1 ചുള

തയ്യാറാക്കേണ്ട വിധം

മുക്കാല്‍ഭാഗത്തോളം ന്യൂഡില്‍സ് എടുത്ത് വേവിച്ചു വയ്ക്കുക.സവാള,ക്യാപ്‌സിക്കം,വെളുത്തുള്ളി എന്നിവ കനം കുറച്ച് അരിഞ്ഞ് വയ്ക്കുക.കാരറ്റ് ,ഇഞ്ചി എന്നിവ നീളത്തില്‍ ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക.എല്ലു കളഞ്ഞ ചിക്കന്‍ എണ്ണയില്‍  മൂപ്പിച്ച് കോരുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്നóചേരുവകള്‍ ഓരോന്നായി ഇതേ എണ്ണയില്‍ തന്നെ വഴറ്റുക. ഇതില്‍  മുളക്‌പൊടി,സോയാസോസ് എന്നിവ ചേര്‍ത്തിളക്കുക. അതിനുശേഷം വേവിച്ച ന്യൂഡില്‍സും ഉപ്പും ചേര്‍ത്തിളക്കുക. വെള്ളം വറ്റിച്ചശേഷം ഇത് ഇറച്ചിയില്‍ð ചേര്‍ത്ത് നന്നായി ഇളക്കുക.

Read more topics: # chickn noodles,# recipe
chickn noodles recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES