Latest News

പ്രേക്ഷകരില്‍ ഉള്ള മാറ്റം അഭിനേതാക്കളെ അവരുടെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാധീനിക്കുന്നു; പ്രേം നസീര്‍ നെഗറ്റീവ് റോള്‍ ചെയ്തത് പരാജയമായിരുന്നു; എന്നാല്‍ കാലം മാറി; മോഹന്‍ലാലിനെ പോലും നെഗറ്റീവ് റോളില്‍ സ്വീകരിക്കും: ജഗദീഷ് 

Malayalilife
 പ്രേക്ഷകരില്‍ ഉള്ള മാറ്റം അഭിനേതാക്കളെ അവരുടെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാധീനിക്കുന്നു; പ്രേം നസീര്‍ നെഗറ്റീവ് റോള്‍ ചെയ്തത് പരാജയമായിരുന്നു; എന്നാല്‍ കാലം മാറി; മോഹന്‍ലാലിനെ പോലും നെഗറ്റീവ് റോളില്‍ സ്വീകരിക്കും: ജഗദീഷ് 

വ്യത്യസ്ത കഥാപാത്രങ്ങളെ തിരിഞ്ഞെടുക്കുന്നതില്‍ ഭാഗ്യപരീക്ഷണം നടത്തുന്ന താരങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ ഉള്ളത്. പണ്ട് നടന്‍മാരായും ഹാസ്യ നടന്‍മാരായും തിളങ്ങിയ ആളുകള്‍ വില്ലന്‍ കഥാപാത്രങ്ങള്‍ തിരിഞ്ഞെടുക്കുന്നു. അത് പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. പ്രേക്ഷകരില്‍ നിന്ന് ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളാണ് അഭിനേതാക്കളെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും തനിക്കുമെല്ലാം വ്യത്യസ്തമായ റോളുകള്‍ തിരഞ്ഞെടുക്കാനുള്ള കരുത്ത് നല്‍കിയത് പ്രേക്ഷകരാണെന്ന് ജഗദീഷ് പറഞ്ഞു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി പ്രമുധ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. 

പണ്ട് ഇമേജില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരിക്കലും അഭിനേതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്ന് ജഗദീഷ് പറഞ്ഞു. പ്രേം നസീര്‍ നെഗറ്റീവ് വേഷത്തിലെത്തിയ 'അഴകുള്ള സെലീന' എന്ന ചിത്രത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ജഗദീഷ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ഏറെ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സേതുമാധവന്‍ സാര്‍ സംവിധാനം ചെയ്ത അഴകുള്ള സെലീന എന്ന ചിത്രത്തില്‍ പ്രേം നസീര്‍ സര്‍ പക്കാ നെഗറ്റീവ് റോളിലായിരുന്നു വന്നത്. 

സ്ത്രീലമ്പടനായ, നായകന്റെയും നായികയുടെയും മരണത്തിന് വരെ കാരണക്കാരനാകുന്ന കഥാപാത്രം. അദ്ദേഹത്തിന്റെ അതുവരെയുള്ള ഇമേജില്‍ നിന്നെല്ലാം മാറിനിന്ന ചിത്രമായിരുന്നു അത്. സാമ്പത്തികമായി ആ സിനിമ പരാജയപ്പെട്ടു. പക്ഷെ ഇന്ന് കാര്യങ്ങള്‍ മാറി. മോഹന്‍ലാലിനെ പോലെ ഒരു നായകന്‍ പക്കാ നെഗറ്റീവ് വേഷത്തില്‍ വന്നാലും ആരും ഒന്നും പറയില്ല. പെര്‍ഫോമന്‍സ് മാത്രമേ നോക്കൂ. മമ്മൂക്കയുടെ കാര്യത്തിലും അങ്ങനെയാണ്,' ജഗദീഷ് പറഞ്ഞു.

jagadish about image breaking

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES