ചേരുവകൾ :
1.ചിക്കൻ -1.1/2 കിലോ
2.മുളകുപൊടി - 6സ്പൂൺ
3.മഞ്ഞൾപൊടി -1സ്പൂൺ
4.മല്ലിപൊടി -4 സ്പൂൺ
5.ഗരം മസാല പൊടി - 4സ്പൂൺ
6.പൊതിയിന ഇല -1 പിടി
7.രംഭഇല -1പിടി
8.കടുക് -2സ്പൂൺ
9.ഇഞ്ചി -1കഷ്ണം
10.വെളുത്തുള്ളി -5 അല്ലി
11.പച്ചമുളക് -4 എണ്ണം
12.കറിവേപ്പില -1 തണ്ട്
13.വെളിച്ചെണ്ണ -100 ഗ്രാം
14.ഉപ്പു - ആവിശ്യത്തിന്
തയ്യാറാക്കുന്നവിധം :
സ്റ്റെപ് -1 ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി പൊടികൾ എല്ലാം പകുതി എടുത്തു ഉപ്പും ചേർത്തു ചിക്കനിൽ നന്നായി പുരട്ടി മാറ്റി വെക്കുക
സ്റ്റെപ് -2 കുഴിവുള്ള പാനിൽ 5 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പൊതിയിന രംഭ ഇലകൾ ഇട്ടു വഴറ്റി കറിവേപ്പില ചേർക്കുക ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചു ഇടുക ശേഷം ചിക്കൻ ചേർത്തു നന്നായി ഇളക്കുക അടിയിൽ പിടിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണം ചിക്കനിലെ വെള്ളം വാർന്നു വരുമ്പോൾ മൂടി വെച്ച് നന്നായി വേവിക്കുക വെന്തു വരുമ്പോൾ ഭാക്കി പൊടികൾ ചേർത്തു വരട്ടി എടുക്കുക ആവിശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കുക
ഒരു പാനലിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ചു മുളകുപൊടി ഇട്ടു മൂപ്പിച്ചു ചിക്കന് മുകളിൽ ഒഴിച്ച് മിക്സ് ചെയ്തു ഉപയോഗിക്കുക