ചിക്കന്‍ ഉണ്ടാക്കുന്നതിന്റെ ചേരുവകള്‍
ചിക്കന്‍ : 1 1/4 kg
വെളുത്തുള്ളി :4
ഇഞ്ചി :ചെറുത് ഒരണ്ണം
കറിവേപ്പില
പച്ച മുളക് :2
ക്യാഷ്മീരി ചില്ലി : 1 1/2 tbsp
മഞ്ഞള്‍ : 1/4tbsp
ഉലുവാപ്പൊടി : 1/4tbsp
നാരങ്ങനീര് : 1tbsp
ഉപ്പ് ആവശ്യത്തിന്
മസാല ഉണ്ടാക്കാനുളള ചോരുവകള്‍
മുട്ട :2
സവാള :1
പച്ചമുളക് :2
മുളക് പൊടി :1tsp
മഞ്ഞള്‍ :1/4tsp
ഗരം മസാല :1/4tsp
ചിക്കന്‍ വേവിച്ചതിന്റെ വെള്ളം : 1/2 cup
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കനില്‍ ഇഞ്ചി വെളുത്തുള്ളി, മുളക് പൊടി, മഞ്ഞള്‍ പൊടി, നാരങ്ങ നീര്, കറിവേപ്പില, ഉപ്പ് നന്നായി അടിച്ചെടുത് മാറിനേട്ട് ചെയ്ത് വെക്കാം.ഒരു മണിക്കൂറിന്‍ ശേഷം പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കാം.പാനില്‍ ഓയില്‍ ചൂടാക്കി ഉള്ളി,റൈസിന്‌സ്, ക്യാഷു ബ്രൗണ്‍ നിറമാക്കി മാറ്റി വെക്കാം.ഇതേ പാനില്‍ ഉള്ളി, മുളക്, കറിവേപ്പില ഉപ്പും ചേര്‍ത്ത് വഴറ്റാം ശേഷം പൊടികള്‍ ചേര്‍ക്കാം .ടൊമാറ്റോ സോസ് ചേര്‍ത്തിളക്കി തീ ഓഫാക്കാം.ഒരു വലിയ പാനില്‍ വേവിച്ച ചിക്കന്‍ ഇട്ട് എല്ലാ സൈഡും ഒന്നു ഫ്രൈ ചെയ്യാം .ഇതിലേക്ക് തയ്യാറാക്കി വെച്ച മസാലയും ചിക്കന്‍ വേവിക്കുമ്പോള്‍ ഉള്ള വെള്ളം ചേര്‍ത്ത്.വറ്റിച്ചെടുക്കാം.നന്നായിട്ടുണ്ട് വറ്റി വരുമ്പോള്‍ തീ ഓഫാക്കി സെര്‍വിങ് ട്രയിലേക് മാറ്റി പുഴുങ്ങിയ മുട്ട വെച്ച് തയാറാക്കി വെച്ച ഫ്രൈഡ് ഒനിയന്‍ ചേര്‍ക്കാം.