1/4കിലോ ചിക്കനും ഒരു ചെറിയ ഉരുളകിഴങ്ങും ഉപ്പും മുളകും മഞ്ഞപ്പൊടിയും ചേര്‍ത്ത് വേവിച്ച ശേഷം ചിക്കന്‍ എല്ലൂ കളഞ്ഞ് കൈകൊണ്ടു പൊടിച്ചെടുക്കുക.
ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് 2 സവാള ഇട്ട് മൂത്തു വരുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും ഒരു ചെറിയ തക്കാളി അരിഞ്ഞതും ഇട്ട് നന്നായി വഴറ്റുക
അതിലേക്ക് അല്പം ചിക്കന്‍ മസാലയും ഗരം മസാലയും ഇട്ട് പൊടിച്ചെടുത്ത ചിക്കനും നന്നായിളക്കി അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും പൊടിച്ചു ചേര്‍ത്ത് മല്ലിയിലയും ഇട്ട് നന്നായിളക്കി തീ ഓഫ് ചെയ്യുക
ശേഷം പാന്‍ ചൂടാക്കി ദോശ മാവ് നേര്‍തായി പരത്തി മുകളില്‍ നെയ് തൂവി മസാല വെച്ച് മടക്കിയെടുത്താല്‍ ചിക്കന്‍ മസാല ദോശ റെഡി