ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ ഫ്രൈ. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചിക്കൻ - 500 ഗ്രാം
കസൂരി മേഥി -1 ടേബിൾ സ്പൂൺ (കൈ കൊണ്ട് പൊടിച്ചു ചേർക്കുക)
കശ്‍മീരി മുളക്പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
ഗരംമസാല -1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
ഗ്രീൻ ചില്ലി പേസ്റ്റ് -1 ടീസ്പൂൺ
തൈര് -1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - (ഫ്രൈ ചെയ്യാൻ ആവശ്യത്തിന് )
തയ്യാറാക്കുന്ന വിധം
ചിക്കൻ വല്യ കഷ്ണങ്ങൾ ആയി മുറിച്ചെടുത്ത് വൃത്തിയാക്കി ചെറുതായി വരഞ്ഞു വെയ്ക്കുക. ഇതിലേക്കു മുകളിൽ പറഞ്ഞിരിക്കുന്നവ എല്ലാ ചേരുവകളും ചേർത്ത് പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. ശേഷം പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ചിക്കൻ ഇട്ട് മീഡിയം തീയിൽ നന്നായി വറുത്തെടുക്കുക.