ചെമ്മീൻ-മാങ്ങ കറി

Malayalilife
ചെമ്മീൻ-മാങ്ങ  കറി

ഒരു കിലോ ചെമ്മീൻ ആണെടുത്തിട്ടുള്ളത്.

ഒരു വലിയ നാരങ്ങാ വലുപ്പത്തിൽ വാളൻ പുളി എടുത്തു ഒരു കപ്പ് വെള്ളത്തിൽ കുതിർക്കുക.

അര കപ്പ് ചെറിയ ഉള്ളി നടുകെ മുറിച്ചത്

കാൽ കപ്പ് അരിഞ്ഞ സവാള

ഒരു വലിയ തക്കാളി (നല്ല ചുവപ്പു നിറം ഉള്ളത്) ചെറിയ കഷണങ്ങൾ ആക്കിയത്

ഒരു ടേബിൾ സ്പൂൺ ഇഞ്ചി പേസ്റ്റ്

ഒരു ടേബിൾ സ്പൂൺ വെള്ളുള്ളി പേസ്റ്റ്

ഒരു ടേബിൾസ്പൂൺ അരിഞ്ഞ ചെറിയ ഉള്ളി

ഒരു ടീസ്പൂൺ വലിയ ജീരകത്തിന്റെ പൊടി

ആവശ്യത്തിന് കറി വേപ്പില

ആവശ്യത്തിന് ഉപ്പ്

ആവശ്യത്തിന് മല്ലി ഇല അരിഞ്ഞത്

വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ + അര ടീസ്പൂൺ

പുളി ഉള്ള പച്ചമാങ്ങ വലിയ കഷണങ്ങൾ - 6 എണ്ണം

മഞ്ഞൾ പൊടി - ഒരു ടീസ്പൂൺ

മുളക് പൊടി - രണ്ടര ടേബിൾസ്പൂൺ + കാൽ ടീസ്പൂൺ

തേങ്ങ ചിരവിയത്- അര കപ്പ്

വെള്ളം - ഒന്നര കപ്പ്

ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി, അതിൽ ചെറിയ ഉള്ളി പച്ച ചുവ പോകും വരെ ഒന്ന് ചെറുതായി വഴറ്റി, തക്കാളിയും ഇടുക. തക്കാളിയും ഒന്ന് സോഫ്റ്റ് ആയാൽ ( വേവണം എന്നില്ല) ഇഞ്ചി വെള്ളുള്ളി ചേർക്കുക. അതിലേക്കു വലിയ ജീരകവും മഞ്ഞൾ പൊടിയും മുളക് പൊടിയും ഇട്ടു തീ അണച്ച് ചൂടാറിയാൽ, ഒന്നര കപ്പ് വെള്ളവും തേങ്ങയും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക.

മീൻ ഉണ്ടാക്കുന്ന ചട്ടിയിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി, സവാള വഴറ്റിയ ശേഷം അരപ്പും പുളി പിഴിഞ്ഞതും ഒഴിക്കുക. അതിലേക്കു മാങ്ങയും ഇടുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. വേണമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർക്കാം. കറി തിളക്കുമ്പോൾ, വൃത്തിയാക്കിയ ചെമ്മീനും ഇടുക. ചെമ്മീൻ ഇട്ടു തിളച്ചാൽ, ചെറിയ തീ ആക്കുക. ചെമ്മീൻ വെന്താൽ തീ അണക്കാം.

ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി, ചെറിയ ഉള്ളി അരിഞ്ഞതും, കറിവേപ്പിലയും കാൽ ടീസ്പൂൺ മുളക് പൊടിയും മൂപ്പിച്ചു കറിയിൽ ചേർക്കാം. മല്ലിയിലയും ചേർത്തിളക്കാം. അര ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് കൊടുക്കാം. കറി റെഡി.

Read more topics: # ചെമ്മീൻ
chemmen mango curry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES