Latest News

ചന ദാല്‍ കട്‌ലറ്റ് തയ്യാറാക്കാം! ചേരുവകള്‍ ഇവയൊക്കെ 

Malayalilife
 ചന ദാല്‍ കട്‌ലറ്റ് തയ്യാറാക്കാം! ചേരുവകള്‍ ഇവയൊക്കെ 

ചന ദാല്‍ കട് ലറ്റ് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.ഇത് വളരെ ക്രിസ്പി എന്ന് മാത്രമല്ല പോഷകങ്ങള്‍ നിറഞ്ഞതുമാണ്.ചന ദാല്‍ ടിക്കി എന്നും അറിയപ്പെടുന്ന ഈ വിഭവം പ്രോടീന്‍ നിറഞ്ഞതും വളരെ ആരോഗ്യകരവുമായ ഒരു പലഹാരമായും സ്റ്റാര്‍ട്ടര്‍ ആയും ഉപയോഗിക്കാവുന്നതാണ്.ഇതിനായി ചന ദാലും വളരെ കുറച്ചു സ്പൈസസും മാത്രം മതിയാകും എന്നതാണ് ഇതിന്റെ നല്ല വശം.ചന ദാല്‍ കട് ലറ്റ് ഉണ്ടാക്കാനായി നമ്മള്‍ ചെയ്യേണ്ടത്

ചന ദാല്‍ 4 -5 മണിക്കൂര്‍ കുതിരാന്‍ ഇടണം.അതിനു ശേഷം ദാല്‍/ പരിപ്പ് അരച്ച് കുറച്ചു സുഗന്ധവ്യഞ്ജനങ്ങള്‍ കൂടി ചേര്‍ത്ത് വൃത്താകൃതിയില്‍ കട് ലറ്റ് ഷേപ്പില്‍ ആക്കി എണ്ണയില്‍ പൊരിച്ചു ഗ്രീന്‍ ചട്നി കൂട്ടി കഴിക്കാവുന്നതാണ്.

നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം നാരുകള്‍ ചന ദാലില്‍ അടങ്ങിയിട്ടുണ്ട്.സിങ്ക് ,കാല്‍സ്യം,പ്രോടീന്‍ എന്നിവയുടെ സ്രോതസാണിത്.അതിനാല്‍ വിശപ്പ് അകറ്റുന്ന ഈ വിഭവം ആരോഗ്യകരമായ സ്റ്റാര്‍ട്ടര്‍ ആയും നിങ്ങളുടെ ശരീരത്തിന് പോഷകങ്ങള്‍ നല്‍കി പരിപോഷിപ്പിക്കാനും സഹായിക്കും.


1 .ചന ദാല്‍ (3 4 മണിക്കൂര്‍ കുതിര്‍ത്തത്)- 1 കപ്പ്

2. മഞ്ഞള്‍ - മ്മ സ്പൂണ്‍

3. ചുവന്ന മുളക് പൊടി - അര സ്പൂണ്‍

4. പച്ചമുളക് - 2

5. വെളുത്തുള്ളി - 2-3

6. എണ്ണ - വറുക്കാന്‍

7 ഉപ്പ് - ആവശ്യത്തിന്


മിക്‌സിയുടെ ജാറില്‍ കുതിര്‍ത്ത ചന ദാല്‍ എല്ലാ സുഗന്ധവ്യഞ്ജനങ്ങള്‍, ഉപ്പ് എന്നിവ ചേര്‍ക്കുക.

2. എല്ലാം ഒരു പേസ്റ്റ് പോലെ അരയ്ക്കുക

3 . ഒരു പാന്‍ അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക .

4. എണ്ണ ചൂടാകുമ്പോള്‍ കട് ലറ്റ് ഇട്ട് വറുത്തെടുക്കുക.

5 ഗ്രീന്‍ ചട്നി ചേര്‍ത്ത് വിളമ്പുക.

Read more topics: # chana tal cutlet
chana tal cutlet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES