ഏറെ പ്രിയപ്പെട്ട നടൻ ഭക്ഷണങ്ങളിൽ ഒന്നാണ് ചക്ക. വിവിധ തരാം ഭക്ഷണങ്ങൾ ഇവ കൊണ്ട് തയ്യാറാക്കാം. രുചികരമായ രീതിയൽ ചക്ക വരട്ടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ:
ചക്ക പൾപ്പ് (അരച്ചത് ) - 1/2 കിലോ (ചക്കപ്പഴം ആണ് കേട്ടോ)
ശർക്കര പാനി (ജാഗരി) - 1/2 കിലോ
നെയ്യ് - 4 - 6 ടേബിൾസ്പൂൺ
ചുക്കും ഏലക്കായും പൊടിച്ചത് - 2 ടേബിൾസ്പൂൺ
തേങ്ങാ കൊത്ത് - ആവശ്യത്തിന്
അണ്ടിപ്പരിപ് - ആവശ്യത്തിന്
ഉണ്ടാകുന്ന വിധം:
ആദ്യം ഒരു നോൺസ്റ്റിക് പാത്രത്തിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചിട്ട്, തേങ്ങാ കൊത്തും അണ്ടിപരിപ്പും വറുത്തു കോരി മാറ്റി വെക്കുക. അതെ പാത്രത്തിൽ വറുത്തു കോരിയ ബാക്കി നെയ്യിലോട്ട് ചക്ക പൾപ്പ് ഒഴിച്ച് കൊടുക്ണം. വെള്ളം വറ്റി വരുമ്പോൾ, അതിലേക്ക് ശർക്കര പാനി ഒഴിച്ച് നന്നായിട്ടു ചേർത്ത് ഇളക്കി കൊടുക്കുക.തുടരെ ഇളക്കി കൊടുക്കുക ( നോൺ സ്റ്റിക് പാത്രെം ആയതുകൊണ്ട് അടിക്കു പിടിക്കില്ല പക്ഷെ കരിഞ്ഞു പോകാതെ ഇളക്കി കൊടുക്കുക ).30 min കഴിയുമ്പോ അതിലേക്കു ചുക്കും ഏലക്കായും പൊടിച്ചത് ചേർത്തു ഇളക്കി കൊടുക്കുക.15 min കൂടി കഴിയുമ്പോൾ പാത്രത്തിൽ നിന്നും ചക്ക വിട്ടു വരാൻ തുടങ്ങും, അപ്പോൾ അതിലേക്കു വറുത്തു കോരി മാറ്റി വെച്ച അണ്ടിപരിപ്പും തേങ്ങാകൊത്തും ഇട്ടു നന്നായിട്ടു ഇളക്കി കൊടുക്കുക.നന്നായിട്ടു പാത്രത്തിൽ നിന്ന് വിട്ട് വരുമ്പോൾ ഇതിനെ വേറെ സെർവിങ് ബോവിലേക്കു മാറ്റി, ചൂട് മാറി കഴിയുമ്പോൾ സെർവ് ചെയുക.