കോളിഫ്ലവർ ഫ്രൈ തയ്യാറാക്കാം

Malayalilife
കോളിഫ്ലവർ ഫ്രൈ തയ്യാറാക്കാം

 വെജിറ്റേറിയൻകാർക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ്  കോളിഫ്ലവർ. ഇവ കൊണ്ട് ഒരു ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.


ആവശ്യമായ സാധനങ്ങൾ 


കോളിഫ്ലവർ -1 മീഡിയം

മുട്ട -1 എണ്ണം

പച്ചമുളക് -2 എണ്ണം

ഇഞ്ചി -1 മീഡിയം 

വെളുത്തുള്ളി -10 അല്ലി

മല്ലിയില -ആവിശ്യത്തിന്

കാശ്മീരി മുളകുപൊടി -1  ടേബിൾ സ്പൂൺ

ഗരംമസാല -1/2 ടീസ്പൂൺ

ഉപ്പ് -ആവിശ്യത്തിന്

അരിപൊടി -2 ടേബിൾ സ്പൂൺ

മൈദ-2 ടേബിൾ സ്പൂൺ

കോൺഫ്ലോർ - 2  ടേബിൾ സ്പൂൺ

വെള്ളം -ആവിശ്യത്തിന്

ഉണ്ടാക്കുന്നവിധം .


കോളിഫ്ലവർ ചെറിയ കഷ്ണങ്ങൾ ആക്കി അടർത്തി എടുത്ത് ഉപ്പിട്ട ചുടുവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക.പിന്നാലെ  കോളിഫ്ലവറിലേക്ക് മുളകുപൊടിയും ഗരംമസാലയും ഇഞ്ചി,  പച്ചമുളക് , വെളുത്തുള്ളി ചതച്ചെടുത്തതും മല്ലിയില ചെറുതായി അരിഞ്ഞതും ,  ഉപ്പും , മുട്ടയും , അരിപ്പൊടിയും , മൈദയും ,  കോൺഫ്‌ളോറും ,  ഒരല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം അത് നന്നായി ചൂടായ എണ്ണയിലേക്കിട്ട് പകുതി വേവാകുന്നതുവരെ ഒന്ന് ഫ്രൈ ചെയ്തടുക്കുക.

 ഈ രീതിയിൽ ഇതെല്ലാം ഫ്രൈ ചെയ്തെടുത്ത ശേഷം അത് ഒന്നുകൂടി നല്ല ക്രിസ്‍പി ആകുന്നതുവരെ ഫ്രൈ ചെയ്യേണ്ടതാണ്.  ഇത് അടുപ്പിൽ നിന്ന്  എടുക്കുന്നതിന് മുൻപായി അതിലേക്ക് കുറച്ചു വേപ്പിലയും ചേർക്കാവുന്നതാണ്. ഇത് ചൂടോടുകൂടി കഴിക്കാവുന്നതാണ്.

Read more topics: # cauliflower fry
cauliflower fry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക