പിസ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവം ആണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അത്തരം എല്ലാ ചിന്തകളെയും തെറ്റിച്ച് കൊണ്ട് പിസ തയ്യാറാക്കാനുള്ള എളുപ്പ വഴികള്‍ ഇതാ
ചേരുവകള്‍
ബ്രേഡ്-8
ചിക്കന്‍-100 ഗ്രാം
മോസോറല്ല ചീസ്-ആവശ്യത്തിന്
പിസ സോസ്-ആവശ്യത്തിന്
കാബേജ്-കാല്‍ കപ്പ്
കാരറ്റ്-കാല്‍ കപ്പ്
സവാള-കാല്‍ കപ്പ്
കാപ്‌സിക്കം-കാല്‍ കപ്പ്
തക്കാളി-കാല്‍ കപ്പ്
കുരുമുളക് പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ബട്ടര്‍-2 ടീസ്പൂണ്‍
എണ്ണ-2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ചിക്കന്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം ഉപ്പും മുളകും മഞ്ഞള്‍പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്തു ഫ്രൈ ചെയ്‌തെടുക്കണം. ഇനി ബട്ടര്‍ പുരട്ടിയ പാനില്‍ ബ്രെഡ് ടോസ്റ്റ് ചെയ്തുവെക്കണം. അരിഞ്ഞെടുത്ത വെജിറ്റബ്ള്‍സ് എല്ലാം ഉപ്പും കുരുമുളകും ചേര്‍ത്ത് മിക്‌സ് ചെയ്യണം. അതിനുശേഷം ടോസ്റ്റ്‌ചെയ്ത് വെച്ചിരിക്കുന്ന ബ്രെഡില്‍ കുറച്ചു പിസ സോസ് സ്‌പ്രെഡ് ചെയ്തശേഷം അതിനു മുകളില്‍ കുറച്ചു ഗ്രേറ്റഡ് ചീസ് ഇട്ടതിന് മുകളില്‍ അരിഞ്ഞെടുത്ത് വെച്ചിരിക്കുന്ന വെജിറ്റബ്ള്‍ നിരത്തി അതിനുമുകളില്‍ വീണ്ടും ചീസ് ഇടുക. ഏറ്റവും മുകളില്‍ ഫ്രൈ ചെയ്ത ചിക്കന്‍ പീസ് നിരത്തുക. ഇത്രയും പൂര്‍ത്തിയായാല്‍ ഓരോ ബ്രെഡും എടുത്തു പാനിലോ ഓവനിലോ വെച്ച് ചെറുതീയില്‍ കുറച്ചു സമയം വേവിക്കണം. ഇതോടെ ചീസ് ഒക്കെ അലിഞ്ഞുചേരും. അതിനുശേഷം ചൂടോടെ സെര്‍വ് ചെയ്യാം