Latest News

ബീഫ് കിഴി പൊറോട്ട

Malayalilife
topbanner
 ബീഫ് കിഴി പൊറോട്ട

വർക്കും ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് കിഴി പൊറാട്ട. വളരെ രുചികരമായ ഇവ എങ്ങനെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ബീഫ് -1 കിലോ
സവാള -5എണ്ണം
വെളുത്തുള്ളി ചതച്ചത് -1ടീസ്പൂൺ
ഇഞ്ചി ചതച്ചത് -1ടീസ്പൂൺ
പച്ചമുളക് ചതച്ചത് -1ടീസ്പൂൺ
തക്കാളി - 1വലുത്
കറിവേപ്പില - 3 തണ്ട്
മല്ലിയില - ഒരുപിടി
പുതിനയില - 1 ടേബിൾസ്പൂൺ
പെരുംജീരകം - 1 ടീസ്പൂൺ
ഉലുവ (ആവശ്യമെങ്കിൽ) -1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
മുളകുപൊടി -1/2ടീസ്പൂൺ
മല്ലിപ്പൊടി -1ടീസ്പൂൺ
കുരുമുളകുപൊടി -3/4ടീസ്പൂൺ
മീറ്റ് മസാലപ്പൊടി -11/2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 31/2 ടേബിൾസ്പൂൺ
പൊറോട്ട -2 എണ്ണം
വാഴയില - ഒരെണ്ണം

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫ് ചെറുതായി അരിഞ്ഞ് കുക്കറിൽ ഇടുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളകു പൊടിയും പാകത്തിന് ഉപ്പും രണ്ട് തണ്ട് കറിവേപ്പിലയും അൽപം വെള്ളവുംഒഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
ഒരു ചട്ടി ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട്ട് മൂപ്പിച്ചെടുക്കുക. എടുത്തു വച്ചിരിക്കുന്ന സവാള ചെറുതായി അരിഞ്ഞ് വഴറ്റി എടുക്കാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞ് ചേർത്തുകൊടുക്കാം. ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർക്കാം. പച്ചമുളക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കിക്കൊടുക്കുക. മല്ലിയിലയും പുതിനയിലയും ചേർക്കാം. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. പാകത്തിന് ഉപ്പും ചേർത്ത് ബീഫ് വേവിച്ച് വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക.


ചാറു കുറുകി വരുമ്പോൾ വേവിച്ച ബീഫും ചേർത്തു നന്നായി ഇളക്കുക. എടുത്തു വെച്ചിരിക്കുന്ന മീറ്റ് മസാല ചേർത്ത് കൊടുക്കുക. എല്ലാംകൂടെ അഞ്ചുമിനിറ്റ് വഴറ്റി എടുത്ത് തീ ഓഫ് ചെയ്യാം.ഒരു പാൻ ചൂടാക്കി അതിലേക്ക് പൊറോട്ട ചൂടാക്കുക. വാഴയില വാട്ടിയെടുക്കുക. വാഴയിലയിൽ ഒരു പൊറോട്ടയും അതിനുമുകളിൽ ബീഫും മുകളിൽ ഒരു പൊറോട്ടയും വയ്ക്കുക. നന്നായി വള്ളി ഉപയോഗിച്ച് കെട്ടുക. പാൻ ചൂടാക്കി കിഴി അതിലേക്ക് ഇട്ട് കൊടുക്കുക. ചൂടായി വരുമ്പോൾ അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ആവി വരുമ്പോൾ തീ ഓഫ് ചെയ്യാം. ബീഫ് കിഴി പൊറോട്ട റെഡി.
 

Read more topics: # beef kizhi poratta recipe
beef kizhi poratta recipe

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES