Latest News

ബീഫും കൂർക്കയും

Malayalilife
ബീഫും കൂർക്കയും

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബീഫും കൂർക്കയും. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

1.ബീഫ്  ഒരു കിലോ 
2. മുളകുപൊടി മൂന്ന് ടീസ്പൂണ്‍
3. മല്ലിപ്പൊടി മൂന്ന് ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
5. ഇറച്ചിമസാല (പൊടി) രണ്ട് ടീസ്പൂണ്‍
6. ചെറിയ ഉള്ളി 50 ഗ്രാം
7. ഇഞ്ചി 25 ഗ്രാം
8. പച്ചമുളക് ആറ് എണ്ണം
9. വെളുത്തുള്ളി രണ്ട് അല്ലി
10. വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
11. കറിവേപ്പില രണ്ട് കതിര്‍
12. ഉപ്പ് ആവശ്യത്തിന്
13. കുരുമുളക് പൊടി
14. സവോള രണ്ടെണ്ണം
15. കൂര്‍ക്ക അരക്കിലോ

തയ്യാറാക്കുന്നവിധം

ബീഫ്  നന്നായി വൃത്തിയാക്കി എടുക്കുകവൃത്തിയാക്കിയ ബീഫ്  മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് കേള്‍ക്കും വരെ വേവിക്കുക അടുത്തതായി കൂര്‍ക്ക നന്നായി ക്ലീന്‍ ചെയ്തു എടുക്കുക ( കൂര്‍ക്ക എളുപ്പത്തില്‍ ക്ലീന്‍ ആക്കാന്‍ ഒരു സഞ്ചിയില്‍ എല്ലാം കൂടിയിട്ടു കൂട്ടിപ്പിടിച്ചിട്ടു ഒന്ന് അലക്കിയാല്‍ മതി തൊലി കുറെയൊക്കെ പോയിട്ടുണ്ടാകും പിന്നെ ക്ലീന്‍ ചെയ്യാന്‍ എളുപ്പമാകും )

ക്ലീന്‍ ചെയ്ത കൂര്‍ക്ക നന്നായി കഴുകി ബീഫിനോപ്പം ചേര്‍ത്ത് ഒന്ന് വേവിച്ചു  മാറ്റിവയ്ക്കുക. ഇനി അടുത്തതായി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് സവോള , ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ നന്നായി വഴറ്റി എടുക്കുക. പിന്നീട് കുക്കറില്‍ നിന്ന് ബീഫ് കൂര്‍ക്ക എടുത്തു ഈ വഴറ്റിയത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി  ഒന്ന് അടച്ചുവയ്ക്കുക. ശേഷം അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക
ബീഫ്  നന്നായി വേവുന്നത് വരെ ഇളക്കി വരട്ടുക നന്നായി വരണ്ടു കഴിയുമ്പോള്‍ അല്‍പ്പം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു ഇറക്കുക.ബീഫ്  കൂര്‍ക്ക വരട്ടിയത് റെഡി.
 

Read more topics: # beef and koorkka recipe
beef and koorkka recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES