Latest News

പഴം പുട്ട് തയ്യാറാക്കാം

Malayalilife
പഴം പുട്ട് തയ്യാറാക്കാം

വർക്കും പ്രാതലിന് കഴിക്കാൻ ഏറെ ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് പുട്ട്. പലതരത്തിൽ പുട്ട് നമുക്ക് തയ്യാറാക്കാം. എന്നാൽ പഴം കൊണ്ട് പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

അരിമാവ്- 2 കപ്പ്
നേന്ത്രപ്പഴം- 2 എണ്ണം
തേങ്ങ (ചിരകിയത്)- 1 കപ്പ്
നെയ്യ്- 1/2 ടീസ്പൂണ്‍
പഞ്ചസാര- 2 1/2 ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

പുട്ടിന്റെ മാവ് ഉപ്പ്, പഞ്ചസാര, ഏലയ്ക്ക, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നനച്ചെടുക്കുക. പിന്നീട് നേന്ത്രപ്പഴം നുറുക്കിയതും തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. പുട്ട് കുറ്റിയില്‍ ആദ്യം പഴംക്കൂട്ട് വിതറുക, അതിന് മുകളില്‍ കുറച്ച് മാവിടുക. ഇങ്ങനെ പുട്ട് കുറ്റി നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക.

Read more topics: # banana puttu,# recipe
banana puttu recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക