ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഇഡലി. പല രുചികളിൽ ഇവ നമുക്ക് തയ്യാറാക്കാവുന്നതാണ്. എന്നാൽ റവ കൊണ്ട് എങ്ങനെ രുചികരമായി ഇഡലി തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
റവ ഒരു കപ്പ്
തൈര് അര കപ്പ്
ഒരുകപ്പ് വെള്ളം
അര ടീസ്പൂൺ ഉപ്പ്
അര ടീസ്പൂൺ ബേക്കിംഗ് സോഡാ
പകുതി സവാള അരിഞ്ഞത്
ഒരു പച്ചമുളക്
ഒരു ചെറിയ കാരറ്റ് ഗ്രേറ്റ് ചെയ്തത്
രണ്ട് ടേബിൾസ്പൂൺ നെയ്യ്
കുറച്ച് കറിവേപ്പില മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ സവാളയും പച്ചമുളകും കേരറ്റും കറിവേപ്പിലയും നെയ്യിൽ ഒന്ന് ജസ്റ്റ് വയറ്റി എടുക്കണം, അതിനുശേഷം ഇതിലേക്ക് ഒരു കപ്പ് റവ കൂടിയിട്ട് ഒന്ന് വറുത്തെടുക്കാം. അതിനുശേഷം ഇതിലേക്ക് അര കപ്പ് തൈരും ഒരുകപ്പ് വെള്ളവും ഉപ്പും ബേക്കിംഗ് സോഡയും മല്ലിയയും ഇട്ട് നല്ലപോലെ മിക്സ് ആക്കി എടുത്ത് അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വച്ചത്തിന് ശേഷം ഉണ്ടാക്കി എടുത്താൽ അടിപൊളി ഇഡ്ഡലി തയ്യാറാണ്