1. ബിരിയാണി അരി - 2 കപ്പ്
2. ഉപ്പ് - ആവശ്യത്തിന്
3. നെയ്യ് - 2 വലിയ സ്പൂണ്‍
4. ഗ്രാമ്പു - 2 എണ്ണം
ഏലക്ക - 4 എണ്ണം
കറുവാപ്പട്ട - ഒരു ചെറിയ കഷണം
5. പനീര്‍ (ചെറുകഷണങ്ങളാക്കി വറുത്തെടുത്തത്) - ഒന്നര കപ്പ്
തയാറാക്കുന്ന വിധം
* ചോറ് അല്‍പം നെയ്യും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് ഊറ്റി വയ്ക്കുക.
* നെയ്യ് ചൂടാക്കി ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ മൂപ്പിച്ചതിനു ശേഷം ചെറുതായി വറുത്തെടുത്ത പനീര്‍ ചേര്‍ത്തിളക്കുക.
* ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറും ചേര്‍ത്തിളക്കി വാങ്ങുക. ചെറു ചൂടോടെ ഉപയോഗിക്കുക.