ചോറിനൊപ്പം ചേർത്ത് കഴിക്കുന്ന ഒരു വിഭവമാണ് തോരന്‍. വിവിധ തരത്തിൽ തോരൻ തയ്യാറാക്കാം സാധിക്കുന്നു. എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന മുരിങ്ങപ്പൂ തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങപ്പൂ- 1 കപ്പ്
വന്‍പയര്‍- 1/2 കപ്പ്( വേവിച്ചത്)
പച്ചമുളക്- 2
ഉള്ളി- 5
ജീരകം- 1/2 ടീ.സ്പൂണ്‍
തേങ്ങ- 2 ടീ.സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീ.സ്പൂണ്‍
ഉപ്പ്- പാകത്തിന്
കരിവേപ്പില- 2 കതിര്‍പ്പ്
കടുക്- 1/4 ടീ.സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേ.സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുരിങ്ങപ്പൂ, തണ്ടില്‍ നിന്നു മാറ്റി കഴുകി വാരിവെക്കുക. ചീനച്ചട്ടിയില്‍ , വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, കരിവേപ്പിലയും ചേര്‍ത്ത്, പയര്‍ ഇടുക, കൂടെ പച്ചമുളകും , ജീരകവും, മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്തിളക്കുക. ഇതിനു മുകളില്‍ മുരിങ്ങപ്പൂവും വെച്ച് 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. അടപ്പ് തുറന്ന് എല്ലാകൂടെയിളക്കി, തീ അണച്ച് അതിലേക്ക് , 2 സ്പൂണ്‍ പച്ചത്തേങ്ങയും ചേര്‍ത്തിളക്കി പാത്രത്തില്‍ വിളംബുക. കുറിപ്പ്:- മുരിങ്ങപ്പൂ മാത്രമായും ഇതേ തോരന്‍ തയ്യാറാക്കാം. കൂടെ ഇതേപോലെ ഏതുതരും പയറിനൊപ്പാവും തയ്യാറാക്കാം. ഏറെ ഗുണമുള്ള ഒരു തോരന്‍ ആണ് മുരിങ്ങപ്പൂ തോരന്‍.